‘നിങ്ങൾ ഇതിൽ ഏത് നമ്പറാണ് കാണുന്നത്?’ അത് പറയും പലതും!

നിങ്ങൾ ഇതിൽ ഏത് നമ്പറാണ് കാണുന്നത്? ഈ വിചിത്രമായ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങളാണ്. ഒരു വിചിത്രമായ ചിത്രത്തിൽ നിങ്ങൾക്ക് പലർക്കും പലതാണ് കാണുന്നത്. ചിത്രത്തിൽ ഒളിച്ചിരിക്കുന്ന കുറച്ചു നമ്പറുകളാണ് ഇപ്പോൾ എല്ലാവരെയും ആശയകുഴപ്പത്തിലാക്കുന്നത്. ഈ ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രം നിമിഷനേരം കൊണ്ടാണ് തരംഗമാവുന്നത്. വരകളുള്ള കറുപ്പും ചാരനിറത്തിലുള്ളതുമായ വൃത്തത്തിൽ സംഖ്യകളുടെ ഒരു പരമ്പരയാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രത്തില്‍ കാണിക്കുന്നത്.ചിത്രത്തിൽ 45 283… എന്നും മറ്റു ചിലർ എനിക്ക് 528 എന്നും കാണുന്നതായി ചിത്രത്തിന് താഴെ കമന്റ് വന്നിരുന്നു.

വാസ്തവത്തിൽ ഈ ചിത്രത്തില്‍ ആകെ ഏഴ് അക്കങ്ങളുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത് – 3452839 എന്നതാണ് ഇത്. വിഷ്വൽ ഫംഗ്‌ഷന്റെ ഒരു പ്രധാന അളവുകോലായ കോൺട്രാസ്റ്റ് സെൻസിറ്റിവിറ്റിയിലാണ് ഇതിന്‍റെ പ്രവര്‍ത്തനമെന്ന് മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. വസ്തുക്കളും അവയുടെ പശ്ചാത്തലവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ നമ്മളെ അനുവദിക്കുന്നതാണ് കോൺട്രാസ്റ്റ് സെൻസിറ്റിവിറ്റി, യഥാർത്ഥ ജീവിതത്തിൽ ഞങ്ങൾ ഇത് എല്ലായ്പ്പോഴും ഉപയോഗിക്കുന്നു – ഉദാഹരണത്തിന്, കുറഞ്ഞ വെളിച്ചത്തിലോ മൂടൽമഞ്ഞിലോ വാഹനമോടിക്കുമ്പോൾ ഇതാണ് നമ്മുടെ കാഴ്ചയെ സഹായിക്കുന്നത്.ഉയർന്ന തോതിലുള്ള കോൺട്രാസ്റ്റ് സെൻസിറ്റിവിറ്റി ഉള്ളവർക്ക് എല്ലാ ഏഴ് അക്കങ്ങളും നേരിട്ട് കാണാൻ കഴിയാനുള്ള സാധ്യത കൂടുതലാണ്.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *