എന്താ ഇങ്ങനെ സിംപിളായി ഇരിക്കുന്നത് ഇഷ്ടമല്ലേ..! സൺ​ഗ്ലാസ് ധരിച്ച് സ്റ്റൈലായി ഒറാങ്കുട്ടൻ;വീഡിയോ

മനുഷ്യരെ അനുകരിക്കാൻ മിടുക്കരാണ് ഒറാങ്കുട്ടാന്മാർ. താഴെ വീണ സൺ​ഗ്ലാസെടുത്ത് കണ്ണിൽ വെച്ച് സ്റ്റൈലൻ ലുക്കിൽ നിൽക്കുന്ന ഒരു ഒറാങ്കുട്ടാന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇന്തോനേഷ്യയിലെ ബോഗറിലുള്ള തമന്‍ സഫാരി മൃഗശാലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. മൃഗശാലയില്‍ എത്തിയ ആരുടെയോ കൈയില്‍ നിന്ന് താഴെ വീണ സണ്‍ഗ്ലാസ് ഒറാങ്കുട്ടൻ കൈക്കലാക്കുകയായിരുന്നു. ശേഷം കിട്ടിയ സണ്‍ഗ്ലാസ് മുഖത്ത് അണിഞ്ഞ് കാഴ്ചക്കാരുടെ മുമ്പിലൂടെ സ്റ്റൈലനായി നടക്കുകയും ചെയ്തു. അതേസമയം, കളഞ്ഞുകിട്ടിയ കണ്ണാടി അധികനേരമൊന്നും ആശാന്‍ കയ്യില്‍വച്ചിരുന്നില്ല. കളിച്ച് ബോറടിച്ചപ്പോള്‍ ഒറാങ്കുട്ടൻ കണ്ണാടി വലിച്ച് എറിഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി.

വീഡിയോ കാണാം:https://www.instagram.com/tv/CSEGxD4Drtf/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *