നഗ്ന നൃത്തം സംഘടിപ്പിച്ചു; പത്ത് പേർ പിടിയിൽ
നഗ്നനൃത്തം സംഘടിപ്പിച്ചതിന് പത്ത് പേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലാണ് സംഭവം. ഉപ്പംഗല ഗ്രാമത്തിലാണ് നഗ്നനൃത്തം സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. നൃത്തത്തിന്റെ സംഘാടകരായ പത്തുപേരെയാണ് കൊറിംഗ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാണ് നൃത്തം സംഘടിപ്പിക്കപ്പെട്ടതെന്ന് അറിയില്ലെന്നും സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നുമാണ് പൊലീസ് പറഞ്ഞത്. ഏപ്രിൽ 15ന് പുലര്‍ച്ചെ 3 മണിക്കാണ് സംഭവം .
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom