Flash News

നിയമനങ്ങളിൽ ഇടപെടാൻ അനുവദിക്കില്ല;ശമ്പള കമ്മീഷൻ റിപ്പോർട്ടിനെതിരെ ഓർത്തഡോക്സ് സഭ

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഇടപെടാൻ അനുവദിക്കില്ലെന്ന് ഓർത്തഡോക്സ് സഭ. പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ധ്വംസിക്കുന്ന ശുപാര്‍ശകളാണെന്നും ഓർത്തഡോക്സ് സഭ ആരോപിച്ചു. ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താൻ നടത്തുന്ന ആസൂത്രിത ശ്രമം അപലപനീയമാണ്. സർക്കാർ റിപ്പോർട്ട് അംഗീകരിക്കരുതെന്നും ഓർത്തഡോക്സ് സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു. ശമ്പള പരിഷ്ക്കരണ കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന ശുപാർശയായ എയിഡഡ് നിയമന നിയന്ത്രണത്തിനുള്ള നീക്കങ്ങൾ നിലനിൽക്കില്ലെന്നും അംഗീകരിക്കില്ലെന്നും എൻഎസ്എസും വ്യക്തമാക്കിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *