Flash News

ജസ്റ്റിസ് കെ.ടി തോമസിനെതിരെ ഓർത്തഡോക്സ് സഭ

സഭാ തർക്ക വിഷയത്തിൽ ജസ്റ്റിസ് കെ.ടി തോമസിനെതിരെ ഓർത്തഡോക്സ് സഭ. കെ.ടി തോമസ് യാക്കോബായ വിഭാ​ഗത്തെ പിന്താങ്ങുന്നുവെന്നാണ് വിമർശനം.

കോടതി വിധികൾ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമാണെന്നും മറുവിഭാ​ഗത്തിന്റെ എല്ലാവാദങ്ങളും കോടതി തള്ളിയതാണെന്നും ഓർത്തഡോക്സ് സഭ പറയുന്നു.

കെ.ടി തോമസിനെതിരെ നാളെ പള്ളികളിൽ പ്രമേയം പാസാക്കും. പ്രമേയങ്ങൾ മുഖ്യമന്ത്രിക്ക് അയച്ചു കൊടുക്കുമെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *