തീയറ്ററുകളുടെ എതിരാളിയാകുമോ ഓടിടി

മഹാമാരിയെ അതിജീവിച്ച് മുന്നോട്ട് പോകുകയാണ് ലോകം. മനുഷ്യരാശിയെ ഒന്നാകെ ബാധിച്ച ദുരിതം എല്ലാ മേഖലകളെയും സ്തംഭിപ്പിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ കാര്യമായ നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. തുടക്കം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ പലതും തിയറ്ററുകൾ തുറക്കുന്നതും കാത്തിരിപ്പാണ്. മരക്കാർ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം ഇവയൊക്കെ അക്കൂട്ടത്തിൽപ്പെടും.

തിയറ്ററിലെ ബി​ഗ് സ്ക്രിനിൽ സിനിമ കണ്ടു ശീലിച്ച മലയാളി ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്‌ഫോം അഥവാ ഒടിടിയിലൂടെ സിനിമകൾ കണ്ടു ശീലിച്ചു തുടങ്ങി. തുടക്കത്തിൽ ഓടിടിയെ അത്ര രസിച്ചിരുന്നില്ല പലർക്കും.പക്ഷേ ഇന്നങ്ങനെയല്ല നിരവധി സിനിമകളാണ് ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ജയസൂര്യ വിജയ് ബാബു കൂട്ടുകെട്ടിലെ സൂഫിയും സുജാതയുമായിരുന്നു ഒടിടിയിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം. അന്ന് തിയേറ്ററുടമകൾ അടക്കമുള്ളവർ എതിർപ്പുമായി രംഗത്തുവന്നിരുന്നുവെങ്കിലും വിജയ് ബാബുവും സംഘവും അതിനെതിരെ ഒന്നിച്ചു നിന്നു. സീ യൂ സൂൺ, ദൃശ്യം 2, ജോജി തുടങ്ങിയ സിനിമകളെല്ലാം പിന്നിട് ഒടിടിയിലൂടെയാണ് നാം കണ്ടത്.

മലയാളത്തിലും അന്യഭാഷയിലും ഓടിടി പ്ളാറ്റ്ഫോമുകൾ സജീവമായി കഴിഞ്ഞു.ഇടക്കാലത്ത് തുറക്കുന്ന തിയറ്ററുകളെ തേടി കാണികൾ എത്തുമെങ്കിലും വിരൽ തുമ്പിലെ സാധ്യതയെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വികരിക്കുന്ന കാലം വിദുരമല്ല.

Comments: 0

Your email address will not be published. Required fields are marked with *