Flash News

ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ട സംഭവം; പ്രതികൾ കുറ്റം സമ്മതിച്ചു

പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മരിച്ച ഖദീജയുടെ സഹോദരി പുത്രി ഷീജ, മകൻ യാസിര്‍ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച്ച ഉച്ചക്ക് ഷീജ സ്വര്‍ണാഭരണം വില്‍ക്കാനായി ഒറ്റപ്പാലത്തെ ജ്വല്ലറിയില്‍ എത്തിയിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് ഖദീജയുടെ സ്വര്‍ണമാണെന്ന് പോലിസ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഷീജ ബന്ധുവായതിനാല്‍ പരാതിയില്ലെന്ന നിലപാടായിരുന്നു ഖദീജയുടേത്. തുടര്‍ന്ന് സംഭവത്തില്‍ പോലിസ് കേസെടുത്തിരുന്നില്ല.

എന്നാല്‍ എട്ടരയോടെ വീട്ടിനകത്ത് ഖദീജയെ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് യാസിറിനെ പൊലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഷീജയേയും അല്‍ത്താഫിനേയും പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്വര്‍ണ്ണം കൈക്കലാക്കാനാണ് ഇവ‍‍ർ ഖദീജയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് കടക്കാനായിരുന്നു ഷീജയും മകനും ലക്ഷ്യമിട്ടിരുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Comments: 0

Your email address will not be published. Required fields are marked with *