‘പട’യുടെ പോസ്റ്ററുമായി ചാക്കോച്ചനും ദിലീഷ് പോത്തനും; ടീസർ ഉടനെത്തും‌

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം പടയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ തുടങ്ങിയവർ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടീസർ ഉടൻ റിലീസ് ചെയ്യുമെന്നും താരങ്ങൾ അറിയിച്ചിട്ടുണ്ട്. പടയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.ണ്ട് വർഷത്തിന് ശേഷമാണ് വലിയ താരനിരയുമായി എത്തിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാനിച്ചത്. നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്. 25 വര്‍ഷം മുമ്പ് കേരളത്തെ നടുക്കുകയും വലിയ ചർച്ചകൾക്ക് കാരണമാവുകയും ചെയ്ത ഒരു സംഭവമാണ് പട ചർച്ച ചെയ്യുന്നത്. ‘ഐഡി’ എന്ന ചിത്രത്തിന് ശേഷം കെ എം കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പട’. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്ദസംവിധാനവും നിര്‍വ്വഹിക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *