വേഷം മാറി സായ് പല്ലവി എത്തി,ഒടുവിൽ നാട്ടുകാർ പിടിച്ചു…
മലയാളികൾക്ക് സായി പല്ലവി മലർ മിസ്സ് ആണ്. മലയാളത്തിൽ തുടങ്ങി പിന്നീട് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യൂവുള്ള നായികയിലേക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് സായി വളർന്നത്. അഭിനേത്രി എന്നതിലുപരി സ്വന്തം നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത അഭിനേത്രി. നേരത്തെ കോസ്മറ്റിക് ഉത്പന്നങ്ങളുടെ കോടികളുടെ പരസ്യത്തിൽ നിന്ന് പിന്മാറിയ സായി പല്ലവി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു….
വിനോദയാത്ര പോയ ബസ് മറിഞ്ഞ് അപകടം
തൃശ്ശൂര്‍ ആമ്പല്ലൂരിൽ ദേശീയ പാതയിൽ ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. കാസര്‍കോട് നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസും മൂര്‍ക്കനാട് നിന്നും തൊടുപുഴയിലേക്ക് പോയിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.10 നായിരുന്നു അപകടം. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിറകില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു. ബസ് യാത്രക്കാർക്കാണ് പരിക്കേറ്റത്….
എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
കാസർഗോഡ് വെസ്റ്റ്എളേരി ബേബിജോണ്‍ മെമ്മോറിയല്‍ ഗവ. വനിത ഐ.ടി.ഐ-യില്‍ എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ (ഒഴിവ് -1 )ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത എംബി എ /ബിബി എ (2 വര്‍ഷം പ്രവൃത്തിപരിചയം), അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, എക്കണോമിക്സ് ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും 2 വര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബിരുദം/ഡിപ്ലോമയും 2…
കരാട്ടെ കല്യാണിക്കെതിരെ അന്വേഷണം
തെലുങ്ക് നടി കരാട്ടെ കല്യാണിക്കെതിരെയുള്ള പരാതിയിൽ അന്വേഷണം.കല്യാണിയുടെ വസതിയിലെത്തി സംസ്ഥാന ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി.മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അനധികൃതമായി കല്യാണി ദത്തെടുത്തെന്ന പരാതിയിലാണ് നടപടി. രണ്ടു ദിവസം മുൻപ് കരാട്ടെ കല്യാണി യൂട്യൂബറെ തല്ലിയത് വലിയ വിവാദമായിരുന്നു. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഉദ്യോഗസ്ഥർ ഹൈദരാബാദിലെ വസതിയിൽ…
‘എന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് റോബോട്ടല്ല’: സുപ്രിയ മേനോൻ
പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി നിർമാതാവ് കൂടിയാണ് സുപ്രിയ മേനോൻ.സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ ഇപ്പോൾ പങ്കുവച്ച പോസ്റ്റിന് പരിഹാസ തുല്യമായി കമന്റ് വന്നതിന് മറുപടി കൊടുത്ത് സുപ്രിയ മേനോൻ. കുറച്ചു മാസങ്ങളായി അച്ഛൻ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് സുപ്രിയ. അച്ഛന്റെ ഓർമ്മകളെക്കുറിച്ച് നിരവധി പോസ്റ്റുകളാണ് താരം പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ അച്ഛന്റെ വേർപാടിനെ കുറിച്ചുള്ള പോസ്റ്റുകളെ പരിഹസിച്ച് കമന്റ്…
ഫെഡറൽ ബാങ്കിൽ ഓഫിസർ ഒഴിവ്
ഒന്നാം ക്ലാസ് പി.ജി ബിരുദാനന്തര ബിരുദധാരികൾക്ക് ഫെഡറൽ ബാങ്കിൽ ജൂനിയർ മാനേജ്മെന്റ് ഗ്രേഡിൽ ഓഫിസറാകാൻ അവസരം. ശമ്പളനിരക്ക് 36,000-63,840 രൂപ. വിവിധ ആനുകൂല്യങ്ങൾ ഉൾപ്പെടെ പ്രതിമാസം 58,500 രൂപ ലഭിക്കും. പത്തു മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള പരീക്ഷകളിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. 1.5.2022ൽ ഉയർന്ന പ്രായപരിധി 27 വയസ്സ്. 1995 മേയ് ഒന്നിനോ…
പ്രണവ് മച്ചാൻ വേറെ ലെവൽ !
താരരാജാവിന്റെ മകനെന്ന ഒരു ജാഡയുമില്ലാത്ത നടനാണ് പ്രണവ് മോഹൻലാൽ. അഭിനയം എന്നതിനേക്കാളേറെ യാത്രകൾ ഇഷ്ടപ്പെടുന്ന താര പുത്രൻ. മൊബൈൽ പോലും ഉപയോഗിക്കാത്ത പ്രണവിന്റെ യാത്രകളുടെ മനോഹര ചിത്രങ്ങളും വീഡിയോകളും ഒപ്പമുള്ളവർ പങ്കുവയ്ക്കാറുണ്ട്. നിമിഷനേരം കൊണ്ട് എല്ലാം വൈറലാവുകയും ചെയ്യാറുണ്ട്. ഇപ്പോളിതാ പ്രണവിന്റെ പുതിയ വീഡിയോകളാണ് വൈറലാവുന്നത്. സ്ലാക് ലൈൻ വാക്ക് നടത്തുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാനാകുക….
‘വൃദ്ധനേ, ഉച്ചയായി’:വിമർശിച്ചവർക്കുള്ള മറുപടിയുമായി ബിഗ് ബി
ഇന്ത്യൻ സിനിമയുടെ ബിഗ് ബിയാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമയെ ആഗോളനിലയിൽ ഉയർത്തിയതിൽ അമിതാഭ് ബച്ചൻ എന്ന നടന് വലിയ പങ്കുണ്ട്.ബോളിവുഡിലെ സ്നേഹിച്ചു തുടങ്ങിയത് പോലും അമിതാഭ് ബച്ചൻ എന്ന നടനെ കണ്ടിട്ടാണ്. ബോളിവുഡിന്റെ വളർച്ചയുടെ അടിസ്ഥാനം. 79ാം വയസിലും സിനിമയിലും ടെലിവിഷൻ പരിപാടികളിലുമായി നിറസാന്നിധ്യമാണ് അമിതാഭ് ബച്ചൻ.അതിനോടൊപ്പം സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ്. ഇപ്പോളിതാ…
ലീഗൽ കൗൺസിലർ: അപേക്ഷ ക്ഷണിച്ചു
ഇടുക്കി കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിൽ സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എൽ.എൽ.ബി, അഭിഭാഷക പരിചയം.പ്രായം : 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും.വേതനം: പ്രതിമാസം 10,000 രൂപവെള്ള…
ദിവസേന ബിയർ കുടിച്ചാൽ..
നിങ്ങൾ ദിവസേന ബിയർ കുടിക്കുന്നവരാണോ? ബിയർ കുടിക്കുമ്പോൾ നിങ്ങളെ ആരെങ്കിലും കുറ്റപ്പെടുത്താറുണ്ടോ? എന്നാൽ നേരത്തെയുള്ള പഠനത്തിൽ പറയുന്നത് ബിയർ കുടിക്കുന്നത് ആരോഗ്യത്തിനും മനസിനും നല്ലതെന്നാണ്. എന്നാൽ സ്ഥിരമായി അമിതമായി ബിയർ കുടിച്ചാൽ അതിന്റെ പ്രത്യാഘാതവും നിങ്ങൾ നേരിടേണ്ടി വരും. ബിയർ കുടിച്ചാൽ ഉണ്ടാകുന്ന ചില ഗുണങ്ങളെ കുറിച്ചറിയാൻ. * ദിവസേന മിതമായ അളവിൽ ബിയർ കുടിക്കുന്നത്…
തൊഴിലുറപ്പ്: സംസ്ഥാന മിഷനിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർ അപേക്ഷ ക്ഷണിച്ചു
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർമാരെ എം.പാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് പേരെ എം.പാനൽ ചെയ്യും. തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ സർക്കാർ വകുപ്പുകൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്ന് എക്സിക്യൂട്ടീവ് എൻജിനിയറിൽ കുറയാത്ത തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നവർ വിശദമായ…
വിജയ് ബാബു മോശമാണെങ്കിൽ എന്തിനാണ് ആ കുട്ടി അങ്ങോട്ട് വീണ്ടും പോയത്: മല്ലിക സുകുമാരൻ
മലയാള സിനിമ മേഖലയെ പിടിച്ചു കുലുക്കുകയാണ് വിജയ് ബാബു വിവാദം. യുവ നടി വിജയ് ബാബുവിനെതിരെ കൊടുത്ത പരാതിയിൽ സിനിമയ്ക്ക് അകത്തും പുറത്തും രണ്ടുതരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്. ഇപ്പോളിതാ നടി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ കൂടുതൽ ശ്രദ്ധേയമാവുന്നു. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്നാണ് വിജയ് ബാബു വിഷയത്തിൽ…
ശമ്പളത്തുക സ്വയം കണ്ടെത്തണം
കെഎസ്ആർടിസി ശമ്പളത്തുക സ്വയം കണ്ടെത്തണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എന്ന് ശമ്പളം കൊടുക്കും എന്ന് പറയേണ്ടത് കെഎസ്ആർടിസിയാണ്. സർക്കാർ സഹായിച്ചത് കൊവിഡ് കാലത്താണ്.അതിന് പരിമിതിയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. അതേ സമയം കേജ് രിവാളിന് മറുപടിമായി ധനമന്ത്രി. ഡൽഹിയിലെ അത്രയും വിലക്കയറ്റം കേരളത്തിലില്ലെന്ന് ധനമന്ത്രി. ആരോഗ്യം, ക്രമസമാധനം, വിദ്യാഭ്യസം തുടങ്ങിയ രംഗങ്ങളിൽ മുന്നിൽ കേരളമെന്നും മറുപടി….
കാൽ നൂറ്റാണ്ടിന്റെ നിറവിൽ പെൺകരുത്ത് !
പെണ്ണിന് കരുത്തായി നിൽക്കാൻ,ഒരു പെണ്ണിന് മറ്റൊരു പെണ്ണിന് താങ്ങായി നിൽക്കാൻ ശക്തി നൽകിയ സ്ത്രീ ശാക്തീകരണത്തിന്റെ പുതു ചരിത്രം കുറിച്ച കുടുംബശ്രീ ഇരുപത്തഞ്ചാം വർഷത്തിലേക്ക് ചുവടുവയ്ക്കുന്നു. മൂന്നു ലക്ഷം അയൽക്കൂട്ടം. 45.85 ലക്ഷം അംഗം. സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജനമേഖലയിൽ ലോകമാതൃകയായി കുടുംബ ശ്രീ മാറിക്കഴിഞ്ഞു. 1998 മെയ് 17നാണ് കുടുംബശ്രീ രൂപീകൃതമായത്. ദാരിദ്ര്യ ലഘൂകരണത്തിനായി സ്ത്രീകൾക്ക്…
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
അഞ്ചുതെങ്ങില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്. രണ്ടുപേര്‍ രക്ഷപ്പെട്ടു. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായിരുന്നു. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടത്തിയിരുന്നു. കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും…
ഇന്നത്തെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്.വെള്ളിയാഴ്ച 600 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37000 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത്. ഇനി മുതൽ…