സുരേഷ് ഗോപിയുടെ ‘കാവൽ’ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും

സുരേഷ് ഗോപിയെ നായകനാക്കി ഗുഡ് വിൽ എന്റർടേൻമെന്റ്സിന്റെ ബാനറിൽ ബോബി ജോർജ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘കാവൽ’. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന കുടുംബ ചിത്രം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ നിർമ്മാതാവ് വ്യക്തമാക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമയ്ക്കായി സമീപിച്ചിരുന്നെങ്കിലും ‘കാവൽ’ തിയേറ്റർ അനുഭവം ഏറെയുള്ള സിനിമയായതിനാൽ തിയേറ്ററുകളിൽ തന്നെ ചിത്രം…

ഡോർ ഡെലിവറി സംവിധാനം ആരംഭിച്ച് ടൊയോട്ട

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ഡോര്‍ ഡെലിവറി സംവിധാനം ആരംഭിച്ചു. ബ്രാൻഡിന്റെ ‘ടൊയോട്ട പാർട്‌സ് കണക്റ്റ്’ സേവനത്തിന് കീഴിൽ ആരംഭിച്ച പ്രോഗ്രാം ഉപയോക്താക്കൾക്ക് ഇപ്പോൾ കാർ നിർമ്മാതാവിൽ നിന്നും നേരിട്ട് തങ്ങളുടെ വാഹനങ്ങൾക്കായി ജെന്വിന്‍ സ്പെയർ പാർട്സ് വാങ്ങാൻ സഹായിക്കും. ഡോർ ഡെലിവറി ഓപ്ഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ബ്രാൻഡിൽ നിന്ന് പാർട്സുകൾ ഓർഡർ ചെയ്യാനുള്ള ഒരു…

പുതിയ തെലുങ്ക് ചിത്രത്തിൽ വിജയുടെ പ്രതിഫലം 100 കോടിയോ?

രാജ്യത്തൊട്ടാകെ കോടിക്കണക്കിന് ആരാധകരുള്ള നടനാണ് വിജയ്. ഇപ്പോൾ വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ ചെയ്യുന്ന വിജയുടെ ചിത്രങ്ങൾ എല്ലാം തന്നെ വൻവിജയങ്ങള്‍ ആകാറുണ്ട്. ഇപ്പോൾ വിജയ് ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിലെ പ്രതിഫലവുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്. വിജയുടെ തെലുങ്ക് ചിത്രങ്ങളായ തോഴ, മഹർഷി, ഊപ്പിരി എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ വംശി പൈദിപ്പള്ളി…

ലീന മണിമേഖലയുടെ ‘മാടത്തി’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പോയറ്റിക് ഫിലിംസിലൂടെ ശ്രദ്ധ നേടിയ ലീന മണിമേഖല സംവിധാനം ചെയ്ത മാടത്തി എന്ന ‘അൺ ഫെയറി ടെയിൽ’ സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജൂൺ 24ന് നീസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടി പാർവ്വതി തിരുവോത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അവതരിപ്പിക്കുന്നതിനൊപ്പം ആണ് റിലീസ് ഡേറ്റും…

ക്ലബ്ഹൗസിന് പുതിയൊരു എതിരാളി കൂടിയെത്തി

ചായക്കട ചർച്ചകൾക്കായി കൊറോണ കാലത്ത് മലയാളികൾ കണ്ടെത്തിയ ഇടമാണ് ക്ലബ്ഹൗസ്. മെയ് മാസത്തിലാണ് ക്ലബ്ഹൗസിന്റെ ആൻഡ്രോയിഡ് പതിപ്പ് പ്ലേ സ്റ്റോറില്‍ എത്തിയത്. വർത്തമാനം പറയാനുള്ള സൈബറിടം ജനകീയമായത് അന്നാണ്. ഏതു വിഷയത്തെപ്പറ്റിയും ക്ലബ്ഹൗസിൽ സംസാരിക്കാം. അല്ലെങ്കിൽ കേൾവിക്കാരാകാം. ഇഷ്ടമായില്ലെങ്കിൽ ശല്യമുണ്ടാക്കാതെ ഇറങ്ങിപോകാം. ക്ലബ്ഹൗസിൻ്റെ വളർച്ച പല ടെക്നോളജി കമ്പനികളെയും ബദൽ ആപ്പുകൾ വിപണിയിലിറക്കാൻ നിർബന്ധിതരാക്കി. ക്ലബ്ഹൗസിന്…

കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ വ്യാജനെ സൂക്ഷിക്കണം

കൊറോണ വൈറസ് എന്ന ഇത്തിരി കുഞ്ഞനെ പിടിച്ചുകെട്ടാനുള്ള തത്ത്രപ്പാടിലാണ് രാജ്യം. ഈ വർഷം ജനുവരിയിൽ ആരംഭിച്ച വാക്‌സിനേഷൻ ദൗത്യം ഇപ്പോഴും തുടരുകയാണ്. ആദ്യ ഡോസ് ലഭിച്ചാൽ ഉടനെ പ്രൊവിഷണൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടാനാകും. കൂടാതെ രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷം ഒറിജിനൽ സർട്ടിഫിക്കറ്റ് ഡൗൺലോഡും ചെയ്യാം. വാക്‌സിൻ എടുത്തവർ അത് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടത്…

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുൻപ് 5% കിഴിവ് നേടുന്നത് ഇങ്ങനെ

ട്രെയിൻ യാത്ര ശീലമാക്കിയവർക്ക് ഒരു സന്തോഷവാർത്ത. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) / ഭാരത് ഇന്റർഫേസ് ഫോർ മണി (ഭീം) തുടങ്ങിയ ഇ-വാളെറ്റ് മാർ​ഗങ്ങളിലൂടെ റെയിൽവേ കൗണ്ടറുകളിൽ നിന്ന് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ടിക്കറ്റ് നിരക്കിൽ 5 ശതമാനം കിഴിവ് ലഭിക്കും. എന്നാല്‍ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ…

സ്വന്തം സുരക്ഷയ്ക്കായി ഒരു രൂപ പോലും ചിലവഴിക്കാത്ത ശതകോടീശ്വരൻ!!

തന്റെ സ്വന്തം സുരക്ഷയ്ക്കായി ഒരു രൂപ പോലും ചിലവിടാത്ത ശതകോടീശ്വരനാണ് ഇപ്പോൾ ചർച്ചയാകുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി ഉൾപ്പടെയുള്ള ശതകോടീശ്വരന്മാരൊക്കെ സ്വന്തം സുരക്ഷയ്ക്കായി ചിലവഴിക്കുന്നത് കോടികളാണ്. 20 ലക്ഷം രൂപയിലേറെയാണ് മുകേഷ് അംബാനി Z+ സുരക്ഷയ്ക്കായി ഒരുമാസം ചിലവിടുന്നത്. ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് വ്യക്തിഗത സുരക്ഷയ്ക്കായി പ്രതിമാസം 11 കോടി രൂപയാണ്…

കോവിഡിനിടെ സ്വത്തുക്കൾ വാരിക്കൂട്ടിയ താരങ്ങൾ ഇവരാണ്

കോവിഡ് മഹാമാരി രൂക്ഷമാകുന്നതിനിടെ മുംബൈയിലെ അത്യാഡംബര ഭവനങ്ങൾ സ്വന്തമാക്കുന്ന തിരക്കിലാണ് സമ്പന്നർ. സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി മഹാരാഷ്ട്ര സർക്കാർ വെട്ടിക്കുറച്ചതാണ് ഈ തിരക്കിന് പിന്നിലെ കാരണം. ഏപ്രിൽ ഒന്ന് മുതൽ മാർച്ച് വരെയാണ് 5 ശതമാനമായിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി 2 ശതമാനമാക്കി കുറച്ചിരിക്കുന്നത്. കോവിഡിൽ പ്രതിസന്ധിയിലായ റിയൽ എസ്റ്റേറ്റ് വിപണിയെ ഉയർത്തി കൊണ്ടുവരിക…

ഫേസ്ബുക്കിലെ വ്യാജനെ തിരഞ്ഞ് ബാബുരാജ്

ഫേസ്ബുക്കിലെ വ്യാജനെ തിരഞ്ഞ് ബാബുരാജ് നായകനായും വില്ലനായും ഹാസ്യ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക മനസ്സില്‍ ചേക്കേറിയ നടനാണ് ബാബുരാജ്. ഫേസ്ബുക്കില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന ഒരു വ്യാജ അക്കൗണ്ട് പങ്കുവെച്ച് നടന്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. വ്യാജ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ബാബുരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം ബാബുരാജിന്റെ തന്നെ…

രണ്ട് വര്‍ഷം മുന്‍പ് ലഭിച്ച സമ്മാനത്തെ കുറിച്ച് വാചാലയായി നടി മുക്ത

ഗായിക റിമി ടോമിയും നാത്തൂന്‍ മുക്തയുമൊക്കെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും യുട്യൂബ് വീഡിയോകളിലൂടെയും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ രണ്ട് വര്‍ഷം മുന്‍പ് റിമി സമ്മാനിച്ചൊരു വലിയ സൗഭാഗ്യത്തെ കുറിച്ച്‌ പറഞ്ഞുകൊണ്ട് മുക്ത ആരാധകര്‍ക്കു മുന്നില്‍ എത്തിയിരിക്കുകയാണ്. മുന്‍പ് പല തവണ ചര്‍ച്ചയായിട്ടുള്ള മുക്തയുടെ വീടിനെ കുറിച്ചാണ് താരം വീഡിയോയില്‍ പറയുന്നത്. റിമിയുടെ അനിയന്‍ റിങ്കു…

പാകിസ്ഥാനിൽ ഡോണാൾഡ് ട്രംപിന്റെ അപരൻ ശ്രദ്ധ നേടുന്നു

യു എസ് മുൻ പ്രസിഡന്റ്‌ ഡോണാൾഡ് ട്രംപ് യു എസിൽ മാത്രമല്ല അങ്ങ് പാകിസ്ഥാനിലും ഉണ്ട്. ഡോണാൾഡ് ട്രംപിന്റെ അതേ മുഖ സാദൃശ്യമുള്ള പാകിസ്ഥാനിലെ ഒരു കുൽഫി വില്പനക്കാരൻ ആണ് ഇപ്പോൾ ഡോണാൾഡ് ട്രംപിന്റെ അപരനായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുൽഫി വിൽക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ പാകിസ്ഥാനി ഗായകൻ ഷെഹ്സാദ് റോയ് ആണ് തന്റെ…

ഭക്ഷണമെന്ന് കരുതി ആറ് വയസ്സുകാരന്റെ കൈയില്‍ കടിച്ച ഡോള്‍ഫിന്‍ ; വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസം ഒഡീഷയിൽ വെച്ചാണ് ആരെയും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒഡീഷയിലെ ‘നെമോ’ ഡോൾഫിനാറിയത്തിൽ ഡോൾഫിനെ കാണാൻ ശ്രമിച്ച ആറ് വയസ്സുകാരന്റെ കൈയില്‍ ആണ് ഡോൾഫിൻ കടിച്ചത്. പൂളിലേക്ക് കൈ നീട്ടിയ കുട്ടിയുടെ കൈ ഭക്ഷണ വസ്തുവായി തെറ്റിദ്ധരിച്ചായിരിക്കാം ഡോൾഫിൻ കടിച്ചത് എന്നാണ് ഇൻസ്‌ട്രക്ട്ടർ പറയുന്നത്. പൂളിന് അടുത്തു നിൽക്കുന്ന കുട്ടിയുടെ വിഡിയോ അമ്മ ഫോണിൽ…

മനുഷ്യനും കിളിയും ഒരേ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറല്‍

ആളുകൾ പക്ഷികൾക്ക് ധാന്യങ്ങൾ നൽകുന്നതും അവർക്കായി ഭക്ഷണം പാത്രങ്ങളിൽ നൽകുന്നതും നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാവും. എന്നാൽ ഒരേ തളികയിൽ ഒരു പക്ഷി മനുഷ്യനോടൊപ്പം ഭക്ഷണം കഴിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അതെ. അത്തരമൊരു കാഴ്ച വളരെ അപൂർവ്വമാണ്. ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് കഴിഞ്ഞ ദിവസം ഹൃദയസ്പർശിയായ ഒരു വീഡിയോ പങ്കിട്ടു. അതിൽ ഒരു പുരുഷനും ഒരു…

തിമിംഗല പാവ കണ്ട തിമിംഗലത്തിന്റെ പ്രതികരണം ; വീഡിയോ വൈറല്‍

തിമിംഗലങ്ങളുടെ കൗതുകകരമായ പല വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കൊച്ചു പെൺകുട്ടിയും ഒരു ബെലുഗ തിമിംഗലവുമാണ് വീഡിയോയിലെ താരങ്ങൾ. യുഎസിലെ കണക്റ്റിക്കട്ടിലെ മിസ്റ്റിക്ക് അക്വേറിയത്തിന് അകത്ത് ചിത്രീകരിച്ച 10 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് വൈറൽഹോഗാണ് യുട്യൂബിൽ പങ്കുവെച്ചത്. വീഡിയോയിൽ ഒരു കൊച്ചു പെൺകുട്ടി അമ്മയോടൊപ്പം…

ശേഖറിന് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍ ; കുറിപ്പ് വൈറല്‍

ശേഖര്‍ മേനോന്‍.. ആ പേര് ആളുകള്‍ക്ക് കൂടുതല്‍ പരിചിതമാകുന്നത് ഡാ തടിയാ എന്ന ചിത്രത്തിലെ നായകനായി താരം വെള്ളിത്തിരയില്‍ എത്തിയതോടെയാണ്. പേരിനേക്കാള്‍ ആ മുഖമാണ് പ്രേക്ഷകര്‍ക്ക് സുപരിചിതം. നടന്‍ മാത്രമല്ല പ്രശസ്ത ഡിജെ കൂടിയായ ശേഖര്‍ മേനോന്റെ ജന്മദിനം ആയിരുന്നു ഇന്ന്. സുഹൃത്തിന് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ‘ശേഖര്‍…

ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത് വിജയ് സേതുപതി

കോവിഡ് മഹാമാരിയിൽ അകപ്പെട്ട രാജ്യത്തിന് കൈത്താങ്ങാകാനായി നിരവധി പേരാണ് ധനസഹായവുമായി മുന്നോട്ടു വരുന്നത്. സിനിമ രംഗത്ത് ഉള്ളവരും അല്ലാത്തവരുമായി ഒട്ടേറെ നല്ല മനസുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അല്ലാതെയുമായി ചെയ്യുന്ന സഹായങ്ങൾ നിത്യവും നമ്മളിലേക്ക് വാർത്തകളിലൂടെ എത്താറുണ്ട്. ഇപ്പോൾ 25 ലക്ഷം രൂപയുടെ ധനസഹായവുമായി എത്തിയിരിക്കുകയാണ് തമിഴ് സൂപ്പർസ്റ്റാർ വിജയ് സേതുപതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആണ്…

ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം കൊണ്ട് ആളുകളെ ആകർഷിക്കുന്ന പൂവ്

വാർ‌സയിലെ ഒരു ബൊട്ടാനിക്കൽ ഗാർഡനിൽ അപൂർവ്വമായി പൂക്കുന്ന ഒരു പൂവ് കാണാൻ ഒട്ടനവധി ആള്‍ക്കാര്‍ മണിക്കൂറുകളോളം കാത്തിരുന്നു. ശവപുഷ്പം എന്നറിയപ്പെടുന്ന ഈ പൂവിന് ഒരു പ്രത്യേകതയുണ്ട് ; ചീഞ്ഞളിഞ്ഞ മാംസത്തിന്റെ ഗന്ധമാണ് ഇത് വമിപ്പിക്കുന്നത്. അപൂർവ്വവും അസാധാരണവുമായ ഈ പുഷ്പത്തിന് വളരെ ഹ്രസ്വമായ ആയുസ്സാണുള്ളത്. പരാഗണം നടത്തുന്ന പ്രാണികളെ ആകർഷിക്കാനാണ് പൂവ് ചീഞ്ഞളിഞ്ഞ മാംസത്തിന്റെ ദുർഗന്ധം…

ബിഗ്ഗ് ബോസ് തിരക്കഥയോ ; ഉത്തരം നല്‍കി കിടിലം ഫിറോസ്

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ആര്‍ജെ കൂടിയായ കിടിലം ഫിറോസ്. വളരെ മികച്ച ഗെയിം സ്ട്രാറ്റജിയിലൂടെ മുന്നേറിയ ഫിറോസ് ടൈറ്റില്‍ വിന്നറാകാന്‍ സാധ്യതയുള്ള എട്ട് മത്സരാര്‍ത്ഥികളില്‍ ഒരാളുമാണ്. വിന്നറെ നിശ്ചയിക്കാനുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പും കൂടി കഴിഞ്ഞതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ് ഫിറോസ്. കഴിഞ്ഞ ദിവസം…

‘ശ്രീകാന്ത് തിവാരിയെപ്പോലെ സാമൂഹിക അകലം പാലിക്കൂ’ ; ഉപദേശവുമായി ആരോഗ്യ മേഖല

ദ് ഫാമിലി മാനിലെ ശ്രീകാന്ത് തിവാരിയെപ്പോലെ സാമൂഹിക അകലം പാലിക്കാൻ ജനങ്ങളെ ഉപദേശിക്കുകയാണ് ഇപ്പോള്‍ ഇന്ത്യയുടെ ആരോഗ്യ മേഖല. ദ് ഫാമിലി മാൻ രണ്ടാം സീസൺ പുറത്തിറങ്ങിയതിനു ശേഷം നിരവധി മീമുകളാണ് അതിന്റെ ചുവടുപിടിച്ചു പുറത്തുവരുന്നത്. പോലീസ് ഡിപ്പാർട്ട്മെന്റും ആരോഗ്യ മേഖലയും ഉൾപ്പെടെ നിരവധി ഔദ്യോഗിക പേജുകൾ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഇത്തരം മീമുകളെ ആശ്രയിക്കുന്നുണ്ട്….

മതിലിനുള്ളില്‍ നിന്ന് ഉണ്ടായ ശബ്ദത്തെ തേടി പോയപ്പോള്‍ കണ്ടത്..

പ്രേത സിനിമകൾ നമ്മളിൽ ഉണ്ടാക്കുന്ന പല തരത്തിലുള്ള ഭയങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് വിജനമായ ആൾതാമസമില്ലാതെ കിടക്കുന്ന വീടുകൾ. ഇത്തരം വീടുകളുടെ മതിലിനുള്ളിൽ നിന്ന് ശബ്ദം കേട്ടാൽ എന്താകും അവസ്ഥ? ഫിലാഡൽഫിയയിലെ ഒരു വീട്ടിലെ മതിലിനുള്ളിൽ നിന്ന് പ്രതീക്ഷിക്കാത്ത തരത്തിലുള്ള ശബ്ദത്തെ തേടി പോയപ്പോൾ കാണാൻ കഴിഞ്ഞത് 16 പൂച്ചകളെയാണ്. 9 പൂച്ചകളും 7 പൂച്ചക്കുട്ടികളും…

വീണ്ടും മക്കന്‍സിയുടെ സംഭാവന ; ഇത്തവണ 19,792 കോടി രൂപ

മക്കന്‍സി സ്‌കോട്ട് എന്ന പേര് വാര്‍ത്തകളില്‍ സജീവമായി തുടങ്ങിയിട്ട് കാലം കുറച്ചായി. അമേരിക്കയിലെ ജീവകാരുണ്യ പ്രവര്‍ത്തക, നോവലിസ്റ്റ് എന്നീ ലേബലുകള്‍ക്കു പുറമെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ എന്ന നിലയിലാകും കൂടുതലാളുകളും അവരെ അടുത്തറിയുക. ബെസോസുമായി പിരിഞ്ഞതിനുശേഷം, വിവാഹമോചന കരാര്‍ പ്രകാരം തനിക്ക് ലഭിച്ച ശതകോടികളിലേറെയും ദാനം ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ…

മള്‍ട്ടിവാന്‍ ഏഴ് സീറ്റര്‍ പ്രീമിയം എംപിവി അവതരിപ്പിച്ച് ഫോക്സ്‍വാഗണ്‍

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍വാഗണ്‍ കൊമേര്‍ഷ്യല്‍ വെഹിക്കിള്‍സ് പുതിയ മള്‍ട്ടിവാന്‍ ഏഴ് സീറ്റര്‍ പ്രീമിയം എംപിവി അവതരിപ്പിച്ചു. ഫോക്സ്‍വാഗണ്‍ കാരവെല്ലെ എംപിവിയില്‍ ഉപയോഗിച്ച ട്രാന്‍സ്പോര്‍ട്ട്ഡ് പ്ലാറ്റ്ഫോമിനു പകരം ഫോക്സ്‍വാഗണ്‍ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് 2022 ഫോക്സ്‍വാഗണ്‍ മള്‍ട്ടിവാന്‍ ഒരുക്കിയിരിക്കുന്നത് എന്ന് മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വാനുകളില്‍ ഒന്നായ ഫോക്സ്‍വാഗണ്‍…

ഡ്രെയ്നേജ് പൈപ്പിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തി റഷ്യന്‍ യുവാക്കള്‍ ; വീഡിയോ വൈറല്‍

വിവിധ തരത്തിലുള്ള, ഏറെ സാഹസികത നിറഞ്ഞ നിരവധി രക്ഷാപ്രവർത്തന രംഗങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകാം. അത്തരമൊരു രക്ഷാപ്രവർത്തനം ആണ് കഴിഞ്ഞ ദിവസം റഷ്യയിലെ കോസ്ട്രോമയിലെ ഒരു ഫ്ലാറ്റിൽ നടന്നത്. ഫ്ലാറ്റിലെ മൂന്നാം നിലയിൽ ഉണ്ടായ തീ പിടുത്തത്തിൽ അകപ്പെട്ടു പോയ കുട്ടികളെ രക്ഷിക്കുന്ന വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രക്ഷാപ്രവർത്തനം നടത്തുന്ന ആളുകളുടെ ധൈര്യവും സഹജീവികളുടെ…

ഈ ചിത്രത്തിലെ കടുവയെ കണ്ടെത്താമോ?

ഒരു നല്ല പസിൽ പോലെ ഇന്റർനെറ്റിനെ ആവേശഭരിതമാക്കുന്ന മറ്റൊന്നും തന്നെ ഉണ്ടാകില്ല. മിസോറാമിലെ ദമ്പ ടൈഗർ റിസർവ്വില്‍ നിന്ന് പകർത്തിയ ഒരു ചിത്രത്തിലെ മറഞ്ഞിരിക്കുന്ന കടുവയെ കണ്ടെത്താൻ തലകീഴെ മറിയുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഫോറസ്റ്റ് ഗാർഡ് സഖുമ ഡോൺ എടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നത്. ‘ഈ ചിത്രം ഏഴ് വർഷത്തിനുള്ളിലെ റിസർവ്വിലെ…