അശ്ലീല വീഡിയോ ചിത്രീകരിക്കാൻ നടൻ നിർബന്ധിച്ചു; മുൻ ഭാര്യ

അശ്ലീല വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് ഭർത്താവും രാഷ്ട്രീയ നേതാവും നടനയുമായ ആമിര്‍ ലിയാഖതെന്ന് 18കാരിയായ മുൻഭാര്യ സയ്യിദ ദാനിയ.നടന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു സയ്യിദ ദാനിയ.വിവാഹ മോചന വാര്‍ത്തകളിലുടെ ശ്രദ്ധ നേടിയ രാഷ്ട്രീയ നേതാവാണ് ആമിര്‍ ലിയാഖത്ത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാളുടെ രണ്ടാം ഭാര്യയായിരുന്ന പ്രശസ്ത നടി തൂബ ആമിര്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു താന്‍ മൂന്നാം വിവാഹത്തിനൊരുങ്ങുകയാണെന്ന് ലിയാഖത്ത് പ്രഖ്യാപിച്ചത്.ലിയാഖത്തുമായുള്ള നാല് മാസത്തെ ദാമ്പത്യം പീഡനങ്ങളുടേത് മാത്രമായിരുന്നു. മദ്യലഹരിയില്‍ തന്നെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും യുവതി പറയുന്നു. വിദേശത്തുള്ള ആളുകള്‍ക്ക് അയക്കുന്നതിന് വേണ്ടി അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കാന്‍ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചിരുന്നു. അന്യപുരുഷന്മാരുടെ മുന്നിലേക്ക് പോകുന്നതിനും നിര്‍ബന്ധിച്ചിരുന്നെന്നും കഴിഞ്ഞദിവസം ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദാനിയ ആരോപിച്ചിരുന്നു.

 

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *