Flash News

ഗിലാനിയുടെ മൃതദേഹത്തില്‍ പാക് പതാക പുതപ്പിച്ച വീഡിയോ; യുഎപിഎ ചുമത്തി കേസെടുത്തു

കശ്മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ മൃതദേഹത്തിൽ പാക് പതാക പുതപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ടാണ് ഗിലാനി മരിച്ചത്. മൃതദേഹം സംസ്കരിക്കാൻ പൊലീസ് എത്തുന്നതിന് മുമ്പ് പാക് പതാക പുതപ്പിച്ച നിലയിലുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ഗിലാനിയുടെ മരണത്തെ തുടർന്ന് നിർത്തിവച്ച ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ ശനിയാഴ്ച രാത്രി പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് വീഡിയോ പ്രചരിച്ചത്. ഇതോടെ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ വീണ്ടും നിർത്തിവെക്കുകയും ജനങ്ങൾ കൂട്ടംചേരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *