Flash News

പഞ്ച്ശിറിൽ പാകിസ്താൻ ബോംബ് വർഷിച്ചതായി റിപ്പോർട്ട്

അഫ്ഗാനിസ്താനിലെ പഞ്ച്ശിർ പ്രവിശ്യയിൽ പാക്‌സിതാൻ വ്യോമസേനയുടെ ഡ്രോണുകൾ ബോംബ് വർഷിച്ചതായി റിപ്പോർട്ട്. അഫ്ഗാനിലെ പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഞ്ച്ശിറിലെ പ്രതിരോധ സേനയുടെ വക്താവ് ഫാഹിം ദാഷ്തിയെ താലിബാൻ വധിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ നൂറ്കണക്കിന് താലിബാൻ ഭീകരരെ തടവുകാരായി പിടിച്ചെന്ന് പ്രതിരോധ സേന അവകാശപ്പെട്ടു. പ്രവിശ്യ അതിർത്തിയിലെ ഖവാക് ചുരത്തിൽ ആയിരക്കണക്കിന് താലിബാൻകാരെ വളഞ്ഞുവച്ചതായും ആയുധങ്ങളും വാഹനങ്ങളും ഉപേക്ഷിച്ച് ഭീകരർ പിന്തിരിഞ്ഞതായും ഇവർ പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *