Flash News

പമ്പ, ഇടമലയാർ ഡാമുകൾ തുറന്നു

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ കൂടുതൽ ഡാമുകൾ തുറന്നുവിടുന്നു. രാവിലെ അഞ്ച് മണിക്ക് പമ്പ ഡാമും ആറുമണിക്ക് ഇടമലയാറും തുറന്നുവിട്ടു. പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം തുറന്നു. പുറത്തേക്ക് ഒഴുക്കുന്ന ജലം 6 മണിക്കൂർ കൊണ്ട് പമ്പ ത്രിവേണിയിൽ എത്തും. ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 80സെമീ വീതം തുറന്നു. താഴ്ന്ന പ്രദേശങ്ങളിൽ ജാ​ഗ്രത പുലർത്തണമെന്ന് അധിക്യതർ അറിയിച്ചു

Comments: 0

Your email address will not be published. Required fields are marked with *