Flash News

പന്തളം നഗരസഭ കൗണ്‍സില്‍ പിരിച്ച് വിടണം; തദ്ദേശ സ്വയം ഭരണ വകുപ്പിന് നഗരസഭാ സെക്രട്ടറിയുടെ കത്ത്

പത്തനംതിട്ട പന്തളം നഗരസഭ കൗണ്‍സില്‍ പിരിച്ച് വിടണമെന്ന ആവശ്യവുമായി നഗരസഭാ സെക്രട്ടറി എസ്.ജയകുമാര്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന് കത്ത് നല്‍കി. നഗരസഭയിലെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ പോരായ്മകളും ബജറ്റ് അവതരണത്തിലെ അപാകതകളും ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറിയുടെ നടപടി.

എന്നാല്‍ ഭരണസ്തംഭനം ലക്ഷ്യമിട്ടുള്ള സെക്രട്ടറിയുടെ നീക്കത്തെ നിയമ പരമായി നേരിടുമെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവോടെ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് നിലവിലെ ഭരണ സമിതിക്കെതിരെയുള്ള എസ് ജയകുമാറിന്‍റെ നീക്കം. സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില് ഭരണം മുന്നോട്ട് പോകുമ്പോഴും പന്തളം നഗരസഭയില്‍ പോരായ്മകള്‍ സംഭവിച്ചതായി ജയകുമാര്‍ പറയുന്നു.

 

 

 

Comments: 0

Your email address will not be published. Required fields are marked with *