Flash News

പണിക്കന്‍കുടി സിന്ധു കൊലപാതകം : പ്രതി ബിനോയി പിടിയില്‍

ഇടുക്കി പണിക്കന്‍കുടി സിന്ധു കൊലപാതകക്കേസിലെ പ്രതി ബിനോയി അറസ്റ്റില്‍. പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് ബിനോയി പിടിയിലായത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്ന് പൊലീസ് സൂചിപ്പിച്ചു.

20 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ബിനോയിയെ കണ്ടെത്താനായി ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ച് അന്വേഷണം വ്യാപകമാക്കിയിരുന്നു. മൂന്ന് ആഴ്ച മുന്‍പു കാണാതായ ഇടുക്കി പണിക്കന്‍കുടി വലിയപറമ്പില്‍ സിന്ധു(45)വിന്റെ മൃതദേഹം ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *