നിങ്ങൾ പനീർ പ്രേമികളാണോ? എങ്കിൽ പണി വരുന്നുണ്ട് !
പനീർ നിങ്ങളുടെ ഇഷ്ട വിഭവമാണോ? വെജിറ്റെറിയൻ മാത്രം കഴിക്കുന്നവർ പൊതുവെ പനീർ കഴിക്കാൻ ഇഷ്ടപെടാറുണ്ട്. അത് ആരോഗ്യത്തിനും നല്ലതെന്ന് പൊതുവെ പറയാറുണ്ട്. അതുകൊണ്ട് തന്നെ പനീർ കഴിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാൽ ഇത് കൂടുതലായി കഴിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക. ഇതൊരു പരിപൂർണ പാലുത്പന്നം ആയതിനാൽ അമിതമായ അളവിൽ നീർ വിഭവങ്ങൾ അധികം കഴിച്ചാൽ അസിഡിറ്റി വരാനുള്ള സാധ്യതകൾ കൂടുതലാണ്.
ശരീരത്തിന് അതിവേഗം ഊർജ്ജം നൽകാനും ശാരീരിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്താനും പനീർ നല്ലതാണ്. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന സെലെനിയം, പൊട്ടാസ്യം എന്നിവയും പനീറിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ രീതിയിൽ ചെറിയ അളവ് പനീർ കഴിക്കുന്നത് വലിയ അപകടങ്ങൾ സൃഷ്ടിക്കുന്നില്ല എന്നാണ് വിദഗ്ദർ പറയുന്നത്.
പനീർ ടിക്ക, സ്ക്രാമ്പിൾഡ് പനീർ അല്ലെങ്കിൽ പാൻ ഫ്രൈ ചെയ്യുന്ന രീതിയിൽ തയ്യാറാക്കിയ ഏത് പനീർ വിഭവവും കഴിക്കാം. എന്നാൽ പനീർ ബട്ടർ മസാല, ഷാഹി പനീർ എതുടങ്ങിയ ശരീരത്തിൽ കൊഴുപ്പടിയുന്നതിനും അമിത വണ്ണത്തിനും വഴിവെക്കും.
വലിയ അളവിൽ പനീർ കഴിക്കുന്നത് വിപരീത ഫലത്തിന് വഴിതുറക്കും. പ്രോട്ടീൻ ആമാശയത്തിലെത്തിയാൽ ദഹിക്കാനായി കൂടുതൽ സമയമെടുക്കും. അതുകൊണ്ട് കൂടുതൽ അളവിൽ പനീർ കഴിക്കുന്നവർക്ക് വയറുവേദന, അസിഡിറ്റി, വയർ നിറഞ്ഞ് അസ്വസ്ഥമാകുന്ന അവസ്ഥ, ക്ഷീണം എന്നിവ അനുഭവപ്പെട്ടേക്കാം.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom