Flash News

പഞ്ച്ശിറിലെ പോരാട്ടം; ചർച്ചയ്‌ക്ക് തയ്യാർ, താലിബാൻ പിന്മാറണമെന്ന് വടക്കൻ സേന

പഞ്ച്ശിറിൽ താലിബാൻ ഭീകരരോട് പൊരുതി ദേശീയ പ്രതിരോധ സേന. മേഖലയിൽ നിന്ന് താലിബാൻ പിൻമാറിയാൽ മാത്രമേ യുദ്ധം നിർത്തി ചർച്ചയ്‌ക്ക് തയ്യാറാകൂവെന്നും പ്രതിരോധ സേനാ തലവൻ അഹമ്മദ് മസൂദ് പറഞ്ഞു. പഞ്ച്ശിറിലെ നാല് ജില്ലകൾ പിടിച്ചെടുത്തുവെന്നും വൈകാതെ പൂർണ നിയന്ത്രണം ഏറ്റെടുക്കുമെന്നുമുളള താലിബാൻ അവകാശവാദങ്ങൾക്കിടെയാണ് അഹമ്മദ് മസൂദ് നിലപാട് വ്യക്തമാക്കിയത്. പഞ്ച്ശിറിനെ കൂടാതെ അൻ്ഡ്രാബ്, പർവ്വാൻ, കപിസ എന്നിവിടങ്ങളിലും പോരാട്ടം അവസാനിപ്പിക്കാൻ താലിബാൻ തയ്യാറാകണമെന്നും അഹമ്മദ് മസൂദ് ആവശ്യപ്പെട്ടു. കാബൂളിന്റെ ഉൾപ്പെടെ നിയന്ത്രണം പിടിച്ചെടുത്തിട്ടും പഞ്ച്ശിറിൽ പിന്നെയും പോരാടേണ്ടി വന്നത് താലിബാന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. താലിബാനെ ശക്തമായി എതിർക്കുന്ന ദേശീയ പ്രതിരോധ സേന ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകുകയും ചെയ്തിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *