പപ്പായ ഇലയിൽ അടങ്ങിയിട്ടുള്ള ഗുണങ്ങൾ അറിയാമോ??

നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു ഫലമാണ് പപ്പായ. എന്നാൽ പപ്പായയിൽ മാത്രമല്ല പപ്പായയുടെ ഇലകളിലും ധാരാളം പോഷകസമ്പന്നമായ ധാതുക്കൾ അടങ്ങിയിട്ടുണ്ടെന്നത് നമ്മളിൽ പലർക്കും അറിയാത്ത ഒന്നാണ്. വിവിധതരത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ വേണ്ട ഘടകങ്ങൾ പപ്പായ ഇലയിൽ ഉണ്ട്. എന്തിനേറെ പറയുന്നു ക്യാൻസറിനെ വരെ പ്രതിരോധിക്കാൻ പപ്പായ ഇലക്ക് ആകും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

പപ്പായ ഇലയിൽ അടങ്ങിയിട്ടുള്ള ആകടോജെനിൻ എന്ന വസ്തുവാണ്
ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായകരമാകുന്നത്. മാത്രമല്ല മഴക്കാലത്ത് ധരാളമായി ബാധിക്കുന്ന ഡെങ്കിപനിയെ പ്രതിരോധിക്കാൻ വേണ്ട ഘടകങ്ങളും പപ്പായയിൽ ഉണ്ട്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണം. എന്നാൽ പപ്പായ ഇലയിൽ അടങ്ങിയിട്ടുള്ള ചിമോപ്പാപിൻ, പാപിൻ എന്നീ എൻസൈമുകൾക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉള്ള കഴിവുണ്ട്. കൂടാതെ ആസ്മ, മലബന്ധം, വയർ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും പപ്പായ ഇല ജ്യൂസ്‌ രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതിലൂടെ ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കും.

Comments: 0

Your email address will not be published. Required fields are marked with *