Flash News

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ നാളെ പാസാക്കും, ഇന്ന് സര്‍വ്വകക്ഷിയോഗം

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച ലോക്സഭയിലെത്തും . പാർലമെന്‍റ് ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടിക്ക് തുടക്കമിടും. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ബില്ല് അവതരിപ്പിക്കുമെന്ന് അജണ്ടയിൽ പറയുന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം ബില്ല് ചർച്ച ചെയ്ത് പാസാക്കും. ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാൻ നിർദ്ദേശിച്ച് ബിജെപിയും കോൺഗ്രസും എംപിമാർക്ക് വിപ്പ് നല്‍കി. ബില്ലിനെ എതിർക്കേണ്ടതില്ല എന്ന് പ്രതിപക്ഷം തീരുമാനിച്ചു. ചർച്ചയിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാനും കോൺഗ്രസ് ആലോചനയുണ്ട്

അതേസമയം താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അടിയന്തരപ്രമേയത്തിന് ആദ്യദിവസം തന്നെ പ്രതിപക്ഷം നോട്ടീസ് നല്‍കും. ബുധനാഴ്ച രാജ്യസഭയിലും ബിൽ പാസാക്കി കാർഷിക നിയമങ്ങളെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം. സമവായം ഇല്ലാതെ നിയമം കൊണ്ടുവന്നതിൽ പ്രധാനമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം തേടും. വിവാദ നിയമങ്ങൾ പിൻവലിച്ചാലും താങ്ങുവിലയ്ക്ക് നിയമസംരക്ഷണം അംഗീകരിക്കില്ലെന്ന സൂചന ബിജെപി നല്‍കി.

അതേസമയം പാര്‍ലമെന്‍റ് ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും. അടുത്ത 23 വരെ തുടരുന്ന സമ്മേളനത്തില്‍ വിലക്കയറ്റം ഇന്ധന വില വര്‍ധന അടക്കമുള്ള വിഷയങ്ങല്‍ പ്രതിപക്ഷം ഉന്നയിക്കാനിരിക്കേ സഭ നടപടികള്‍ സുഗമമായി മുന്‍പോട്ട് കൊണ്ടുപോകാന്‍ സ്പീക്കര്‍ കക്ഷികളുടെ പിന്തുണ തേടും.

Comments: 0

Your email address will not be published. Required fields are marked with *