Flash News

പാർട്ടിയിലെ പ്രശ്നങ്ങളും ചർച്ച ചെയ്തു പരിഹരിക്കും, വി. ഡി സതീശൻ. ചർച്ചയോട് സഹകരിക്കും ഉമ്മൻ‌ചാണ്ടി

കോൺഗ്രസിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകാനുള്ള ശ്രമം ആണ് നടത്തുന്നത്.കൂട്ടായ പ്രവർത്തനത്തിലൂടെ കോൺഗ്രസിനെ തിരിച്ചു കൊണ്ട് വരും. ആരും ആർക്കും വിധേയരല്ല,മുതിർന്ന നേതാക്കളെ എല്ലാവരെയും കണ്ടു ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ഉമ്മൻചാണ്ടിയുമായി നടത്തിയ ചർച്ചക്ക് ശേഷം മാധയമങ്ങളോടെ സംസാരിക്കുക ആയിരുന്നു അദ്ദേഹം. എന്നാൽ കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടന്ന് തുറന്നു പറഞ്ഞ ഉമ്മൻ‌ചാണ്ടി ചർച്ചകളോട് സഹകരിക്കുമെന്ന് വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *