ജോജു ജോർജ് ചിത്രം പീസ് റിലീസിനൊരുങ്ങുന്നു.നവാഗതനായ സന്‍ഫീറാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന്റെ റിലീസ് തിയ്യതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.യു/എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്

‘പീസ്’ വരുന്നു

ജോജു ജോർജ് ചിത്രം പീസ് റിലീസിനൊരുങ്ങുന്നു.നവാഗതനായ സന്‍ഫീറാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന്റെ റിലീസ് തിയ്യതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.യു/എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വൈകാതെ തന്നെ ചിത്രം റിലീസ് ചെയ്യും. രമ്യാ നമ്പീശൻ, അനിൽ നെടുമങ്ങാട്, അതിഥി രവി, അനിൽ രാധാകൃഷ്‍ണൻ മേനോൻ, ആശ ശരത്ത്, ഷാലു റഹീം, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ, തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ നിര്‍മ്മിക്കുന്ന‌ പീസ്‌ ഒരു ആക്ഷേപഹാസ്യ ത്രില്ലർ ചിത്രമാണ്‌. കാർലോസ് എന്ന ഓൺലൈൻ ഡെലിവറി പാര്‍ട്‍ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളിൽ 75 ദിവസങ്ങൾ കൊണ്ടാണ് ഷൂട്ടിം​ഗ് പൂർത്തിയാക്കിയത്.

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *