പീച്ചി ഡാം സന്ദര്‍ശകര്‍ക്കായി തുറന്നു

സംസ്ഥാനത്ത് കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സന്ദർശകർക്കായി പീ​ച്ചി ഡാം തുറന്നു . ​കൊ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 21നാ​ണ് പീ​ച്ചി ഡാ​മി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് സ​ന്ദ​ര്‍​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പീ​ച്ചി ഡാ​മി​ന്‍റെ​യും, ഉ​ദ്യാ​ന​ത്തി​ന്‍റെ​യും സു​ന്ദ​ര കാ​ഴ്ച​ക​ളു​ടെ വാ​തി​ല്‍ വീ​ണ്ടും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി തു​റ​ന്നി​ടു​ന്ന​ത്.

കഴിഞ്ഞ ബു​ധ​നാ​ഴ്ച മു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച്‌ തു​ട​ങ്ങി.പു​തി​യ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച്‌ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പു​തി​യ കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് പീ​ച്ചി ഡാ​മി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് സ​ന്ദ​ര്‍​ശ​നം ന​ട​ത്താം. രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് സ​ന്ദ​ര്‍​ശ​ന​ സ​മ​യം.

Comments: 0

Your email address will not be published. Required fields are marked with *