‘പെഗസസ് ആരോപണങ്ങൾ ഗുരുതരം’; ആരോപണങ്ങൾ ഉയർന്നപ്പോൾ അന്വേഷണം ഇല്ലാതിരുന്നത് അത്ഭുതകരമെന്ന് സുപ്രീംകോടതി

പെഗസസ് ആരോപണങ്ങൾ ഗുരുതരമാണ് സുപ്രീംകോടതി. 2019 മേയിൽ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ആരോപണങ്ങൾ ഉയർന്നപ്പോൾ പരാതിയോ അന്വേഷണമോ ഇല്ലാതിരുന്നത് അത്ഭുതകരമെന്ന് സുപ്രീംകോടതി. പരാതികൾ വാർത്തകളെ മാത്രം അടിസ്ഥാനമാക്കിയാണ്. ഇതിനപ്പുറം രേഖകൾ ആവശ്യമെന്നും സുപ്രീംകോടതി.

പത്ത് ഫോണുകളിലെ വിവരങ്ങൾ ഹർജിയിലുണ്ടെന്ന് കപിൽ സിബൽ പറഞ്ഞു. പെ​ഗസസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരി​ഗണിക്കവെയാണ് വിഷയം ​ഗുരുതരവും ആശങ്കയുളവാക്കുന്നതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *