പെഗസസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട ഹർജി സുപ്രംകോടതി ചൊവ്വാഴ്ച വാദം കേൾക്കും

പെഗസസ് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ ഭാഗം കൂടി കേൾക്കുന്നതിന് വേണ്ടിയാണ് വാദം മാറ്റിയത്. പെഗസസ് ആരോപണങ്ങൾ ഗുരുതരമാണെന്ന് സുപ്രീംകോടതി പറഞ്ഞു. 2019 മേയിൽ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ അന്ന് പരാതിയോ അന്വേഷണമോ ഇല്ലാതിരുന്നത് അത്ഭുതകരമാണെന്നും കോടതി പറഞ്ഞു. പരാതികൾ വാർത്തകളെ മാത്രം അടിസ്ഥാനമാക്കിയാണ്, ഇതിനപ്പുറം രേഖകൾ ആവശ്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എൻ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് എന്നിവരുടെ ഹര്‍ജികളാണ് ഇന്ന് കോടതിക്ക് മുന്നിലെത്തിയത്.

Comments: 0

Your email address will not be published. Required fields are marked with *