പെഗാസസ്: അന്വേഷണം ആവശ്യപ്പെട്ടുള്ള മാധ്യമപ്രവർത്തകരുടെ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

പെഗാസസില്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ണായകം. പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് എന്നിവരുടെയെല്ലാം ഹര്‍ജികളും ഒന്നിച്ചാകും കോടതി പരിഗണിക്കുക. മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിക്കാരുടെ വാദം.

അതേസമയം പെഗാസസ് വിഷയത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിക്കാനാണ് സാധ്യത. പെഗാസസില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷ തീരുമാനം

Comments: 0

Your email address will not be published. Required fields are marked with *