ഫോണ്‍ ചോര്‍ത്തല്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനാകില്ല; കേന്ദ്ര സര്‍ക്കാര്‍

പെഗാസസ് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര നിലപാടിനെതിരെ പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്.
പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തുടര്‍പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത് എം പിമാര്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

13 ദിവസമായി പ്രതിപക്ഷം പാര്‍ലമെന്റില്‍ നിരന്തരം പ്രക്ഷോഭത്തിലാണ്. പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡോളസിംഗിന്റെ നേതൃത്വത്തില്‍ ഇന്നലെ രാജ്യസഭയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പെഗാസസ് ചാരവൃത്തിക്കേസില്‍ സര്‍ക്കാര്‍ മറുപടി പറയുന്നത് വരെ ഇരുസഭകളും സ്തംഭിപ്പിക്കാന്‍ തന്നെയാണ് പ്രതിപക്ഷ നീക്കം.

Comments: 0

Your email address will not be published. Required fields are marked with *