പെരിയ കേസ് നാല് മാസത്തിൽ പൂർത്തിയാക്കണം: സിബിഐയോട് ഹൈക്കോടതി

കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് കേരള ഹൈക്കോടതി. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർദേശം. രണ്ടു വർഷത്തിലധികമായി പ്രതികൾ ജയിലിൽ കഴിയുകയാണെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ മാസം പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിക്ക് നേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആക്രമണം നടന്നിരുന്നു. ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെഎം സുരേഷി(49)നാണ് അടിയേറ്റത്. തലയ്ക്ക് പരിക്കേറ്റിരുന്നു. രാവിലെ പ്രഭാത ഭക്ഷണത്തിന്റെ സമയത്താണ് ആക്രമണമുണ്ടായത്. ഗുണ്ടാ ആക്രമണ കേസില്‍ പിടിയിലായ എറണാകുളം സ്വദേശി അസീസാണ് ആക്രമണം നടത്തിയത്. വ്യായാമത്തെ ചൊല്ലിയുള്ള തർക്കമായിരുന്നു സംഘട്ടനത്തിൽ എത്തിയത്.

Comments: 0

Your email address will not be published. Required fields are marked with *