Flash News
പെരുവമ്പ് കൊലപാതകം; പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്

പെരുവമ്പ് കൊലപാതകം; പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് പെരുവമ്പ് കൊലപാതകത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കൊല്ലപ്പെട്ട ജാൻബീവിയുടെ പങ്കാളി അയ്യപ്പൻ എന്ന ബഷീറിനായാണ് തിരച്ചിൽ. ഇയാൾ ഗോവിന്ദാപുരം ചെക്പോസ്റ്റ് വഴി തമിഴ്നാട്ടിലേക്ക് കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.കൊലപാതകം നടന്ന രാത്രിക്ക് ശേഷം ഇന്നലെ പുലർച്ചെ ആണ് ഇയാൾ ഗോവിന്ദാപുരം ചെക്പോസ്റ്റ് വഴി തമിഴ്നാട്ടിലേക്ക് കടന്നത്. കമ്പം തേനി ഭാഗത്തേക്ക് ആണ് ഇയാൾ പോയതെന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. തമിഴ്നാട്ടിൽ എത്തിയശേഷം തനിക്കുമേൽ അന്വേഷണം ഉണ്ടോ എന്ന് അറിയുന്നതിനായി ഇയാൾ ബന്ധുക്കളെ വിളിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനുശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ബൈക്കിലാണ് ഇയാൾ അതിർത്തി കടന്നത്. കൊല്ലപ്പെട്ട ദിവസം രാത്രി ജാൻബീവി ഇയാളുമായി സ്പ്ലണ്ടർ ബൈക്കിന് അടുത്ത് സംസാരിച്ചു നിൽക്കുന്നത് കണ്ടവരുണ്ട്. ഇതേ ബൈക്കിലാണ് ഇയാൾ രക്ഷപ്പെട്ടത് എന്നാണ് വിവരം. 10 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തമിഴ്നാട് കേന്ദ്രീകരിച്ച് അയ്യപ്പനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *