Flash News

പെട്രോൾ നിറച്ച ശേഷം​ പണം നൽകാതെ മുങ്ങിയ പ്രതി പിടിയിൽ

ബൈക്കിൽ പെട്രോൾ നിറച്ചശേഷം പണം നൽകാതെ മുങ്ങിയ പ്രതിയെ പുളിയറക്കോണത്തു നിന്ന് പൊലീസ് പിടികൂടി. വിളപ്പിൽ പുറക്കോട്ട് കുളുമല സി.എസ്.ഐ പള്ളിക്ക് സമീപം രതീഷ് ഭവനിൽ രതീഷ് ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം. കരിപ്പൂരിലെ സായി പെട്രോൾപമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ പ്രതി 10 ലിറ്റർ പെട്രോൾ അടിച്ചശേഷം പണം നൽകാതെ പമ്പ്​ ജീവനക്കാരന്‍റെ കൈവശമുണ്ടായിരുന്ന 50 രൂപയും പിടിച്ചുപറിച്ച് സ്ഥലം വിടുകയായിരുന്നു. മലയിൻകീഴ് സി.ഐ എ.വി സൈജു, എസ്.ഐമാരായ ആർ. രാജേഷ്, മണിക്കുട്ടൻ, സി.പി.ഒ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *