ബ്രൂസ്ലി ബിജിയ്ക്ക് പിജി
മിന്നൽ മുരളിയിലെ ബ്രൂസ്ലി ബിജിയ്ക്ക് ബിരുദാനന്തര ബിരുദം.ബ്രൂസ്ലി ബിജിയായി വേഷമിട്ട ഫെമിന ജോർജ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സെന്റ് തെരേസാസ് കോളജിലാണ് ഫെമിന എംകോം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം കോളജിൽ വച്ചു നടന്ന ചടങ്ങിൽ ഫെമിന ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം കോഴ്സ് പൂർത്തിയായിരുന്നെങ്കിലും കോവിഡ് മൂലം ബിരുദ ദാന ചടങ്ങ് വൈകുകയായിരുന്നു. ഗ്രാജുവേഷൻ കോട്ട് അണിഞ്ഞ് നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സാരിയിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജഗിരി കോളജിൽ ഡിഗ്രി പൂർത്തിയാക്കിയ ഫെമിന ഇൻഫോപാർക്കിൽ ജോലി ചെയ്യുമ്പോഴാണ് മിന്നൽ മുരളിയുടെ ഓഡിഷനിൽ പങ്കെടുക്കുന്നത്. മിന്നൽ മുരളി പൂർത്തിയായി കോവിഡ് വ്യാപനം മൂലം രണ്ടുവർഷക്കാലം റിലീസ് നീണ്ടുപോയ ഇടവേളയിലാണ് ഫെമിന മാസ്റ്റേഴ്സിനായി സെന്റ് തെരേസാസ് കോളജിൽ ചേരുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom