പുതിയ മാറ്റങ്ങളുമായി ഫോൺ പേ !

രാജ്യത്തെ മുൻനിര ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഫോൺ പേ പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. കഴിഞ്ഞ ഈ രണ്ടു വർഷത്തിനിടയിലാണ് ഡിജിറ്റൽ ട്രാൻസാക്ഷൻ നമ്മൾ ശീലമാക്കിയാൽ. ഇപ്പോൾ ഫോൺ പേ, ഗൂഗിൾ പേ ഇല്ലാത്തവരായി ആരും തന്നെയില്ല. ഇപ്പോളിതാ പുതിയൊരു മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ് ഫോൺ പേ. നിലവിലുള്ള ജീവനക്കാരുടെ എണ്ണം 2,600 നിന്ന് 5,400 ഉയർന്നു. ഇതൊരു വലിയ മുന്നേറ്റമെന്ന് ഉപഭോക്താക്കളും പറയുന്നു.

ബംഗളൂരു, പുണെ, മുംബൈ, ദില്ലി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത 12 മാസത്തിനുള്ളിൽ പുതിയ നിയമനങ്ങൾ നടത്താനാണ് ഫോൺ പേയുടെ നീക്കം. ഏകദേശം 2,800ഓളം പുതിയ അവസരങ്ങളാണ് ഇതോടെ ഫോൺ പേ സൃഷ്ടിക്കുക. എഞ്ചിനീയറിംഗ്, മാർക്കറ്റിങ്, അനലിറ്റിക്‌സ്, ബിസിനസ് ഡെവലപ്‌മെന്റ്, സെയിൽസ് എന്നീ വിഭാഗങ്ങളിലേക്ക് ആയിരിക്കും നിയമനങ്ങൾ നടക്കുക.
രാജ്യത്തെ മുൻനിര ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റഫോമായ ഫോൺ പേ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ കമ്പനിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്. കഴിവുറ്റ പ്രതിഭകളെ കമ്പനിയ്ക്ക് ആവശ്യമാണെന്ന് ഫോൺപെയുടെ എച്ച്ആർ മേധാവി മൻമീത് സന്ധു പറഞ്ഞു.

 

 

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *