തുപ്പല് കൊണ്ട് ഫോൺ അണ്‍ലോക്ക് ചെയ്താലോ ?
ഇന്ന് സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെയില്ല. ചിലപ്പോൾ നിങ്ങളുടെ ലോക്ക് നമ്പർ ലോക്ക് ആയിരിക്കാം ചിലപ്പോൾ പാറ്റേണയിരിക്കാം അല്ലേൽ ഫിംഗർ പ്രിന്റോ അല്ലെങ്കിൽ ഫേസ് ലോക്ക് ആവാം. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോക്ക് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. അത് എന്ത് തരം അണ്‍ലോക്ക് ആണെന്ന നിങ്ങൾ ചിന്തിച്ചു കൂട്ടണ്ട. അത് തുപ്പൽ കൊണ്ട് തുറക്കുന്ന വിദ്യയാണ്. തുപ്പൽ കൊണ്ട് അൺ ലോക്ക് ചെയ്യുന്ന വീഡിയോ ട്വിറ്ററിലാണ് ഇപ്പോൾ തരംഗമാവുന്നത്.
ഒരു യുവതി തന്റെ ഫോണ്‍ തുപ്പലുപയോഗിച്ച് ‘അണ്‍ലോക്ക്’ ചെയ്യുന്നതാണ് ഈ വീഡിയോയിലുള്ളത്. യുഎസിലെ മിയാമിയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. തിരക്കുള്ള ഒരു പബ്ബിന് മുമ്പിലാണ് യുവതി. അവിടെ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവിടുന്നതിനിടെയാണ് വിചിത്രമായ ഈ ‘അണ്‍ലോക്കിംഗ്’ യുവതി പരസ്യമായി ചെയ്തത്.
ഫോണെടുത്ത് ‘ലോക്ക്’ ആയി വച്ചിരിക്കുന്ന നമ്പരുകളിലേക്ക് ഓരോന്നിലേക്കും തുപ്പല് ഒഴുക്കികൊണ്ട് നിൽക്കുകയാണ് യുവതി. എല്ലാ നമ്പരുകളിലും തുപ്പല് വീണുകഴിയുമ്പോള്‍ ഫോണ്‍ ‘അണ്‍ലോക്ക്’ ആകുന്നു. കണ്ടുനില്ക്കുന്നവരെല്ലാം യുവതിയുടെ അവിശ്വസനീയായ ഫോണ്‍ ‘അണ്‍ലോക്കിംഗ്’ രീതിയോട് അമ്പരപ്പോടെയാണ് പ്രതികരിക്കുന്നത്. യുവതി പക്ഷേ ചിരിയോടെ വായ തുടച്ച് അങ്ങനെ തന്നെ നില്ക്കുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now :http://bit.ly/Newscom