‘സ്പേസിലെ ഫോട്ടോ ബോംബ്’ ; സെൽഫി പങ്കുവെച്ച് ബഹിരാകാശ യാത്രികൻ

ബഹിരാകാശത്തു നിന്നുള്ള അതിശയകാഴ്ചകൾ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുകയാണ് ഇപ്പോള്‍ ബഹിരാകാശ യാത്രികനായ തോമസ് പെസ്‌ക്വെറ്റ്. ബഹിരാകാശത്തു വെച്ച് ഷൂട്ട് ചെയ്ത സൂയസ് കനാലിന്റെ 100 ചിത്രങ്ങൾ ചേർത്തു വെച്ച കൊളാഷ് പങ്കുവെച്ച് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം ശ്രദ്ധ നേടിയത്. ഇപ്പോൾ പുതുതായി അദ്ദേഹം പങ്കുവച്ച ഒരു സെൽഫിയാണ് ചർച്ചാവിഷയമാകുന്നത്.

സ്‌പെയ്‌സ് സ്യൂട്ട് ധരിച്ച് ബഹിരാകാശത്തു നിന്നുള്ള ചിത്രമാണ് തോമസ് പെസ്‌ക്വെറ്റ് പങ്കുവെച്ചത്. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സുഹൃത്ത് തലകീഴായി തൂങ്ങിക്കിടക്കുന്നത് കാണാം. ‘പശ്ചാത്തലത്തിൽ സ്‌പെയ്‌സ് സ്യൂട്ട് ധരിച്ച് നിങ്ങളുടെ സുഹൃത്ത് തലകീഴായി കിടന്ന് നിങ്ങളുടെ സെൽഫിയെ ഫോട്ടോബോംബ് ചെയ്യുമ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

ബഹിരാകാശത്തു വെച്ച് ചെയ്യുന്ന പല കാര്യങ്ങളുടെയും ചിത്രങ്ങൾ പെസ്‌ക്വെറ്റ് പങ്കുവെക്കാറുണ്ട്. രസകരമായ ചിത്രത്തെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ.

Comments: 0

Your email address will not be published. Required fields are marked with *