ലോകം തലകുത്തനെ മറിയുന്നു’ ഒറാംഗൂട്ടന്റെ ചിത്രത്തിന് മലയാളിക്ക് അവാര്‍ഡ്

മരത്തില്‍ വലിഞ്ഞുകയറുന്ന ഒറാംഗൂട്ടന്റെ ചിത്രം മരത്തിന്റെ മുകളില്‍ നിന്ന് കൃത്യമായി പകര്‍ത്തുക, അതും മണിക്കൂറുകള്‍ കാത്തിരുന്ന്. സംഗതി ചെറിയ കാര്യമല്ല, ആ കഠിന പ്രയത്‌നത്തിന്, ചിത്രത്തിന്റെ പ്രത്യേക സവിശേഷതയ്ക്കുള്ള പാരിതോഷികമായാണ് നേച്ചര്‍ ടിടിഎല്‍ ഫോട്ടോഗ്രഫി അവാര്‍ഡ് തോമസ് വിജയന് ലഭിച്ചത്. ‘ലോകം തലകുത്തനെ മറിയുന്നു’ എന്ന അടിക്കുറിപ്പോടെ നല്‍കിയ ചിത്രം എണ്ണായിരത്തില്‍പ്പരം ചിത്രങ്ങളോട് മത്സരിച്ചാണ് ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹമായത്. 1500 പൗണ്ടാണ് അവാര്‍ഡ് തുക.

വെള്ളത്തില്‍ നില്‍ക്കുന്ന ഒരു മരമാണ് ചിത്രം പകര്‍ത്തുന്നതിനായി തോമസ് തെരഞ്ഞെടുത്തത്. വെള്ളത്തിലാകുമ്പോള്‍ ആകാശത്തിന്റെ പ്രതിഫലനത്തിനൊപ്പം മരവും ഇലകളുമെല്ലാം കിട്ടുമെന്നതിനാലാണ് ഈ ഷോട്ട് എടുക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല വെള്ളം ഒരു കണ്ണാടി പോലെ പ്രതിഫലിക്കുന്നതിനാല്‍ ചിത്രം തലകീഴായി തോന്നുകയും ചെയ്യും. കൃത്യമായ ഷോട്ട് ലഭിക്കുന്നതിനായി മണിക്കൂറുകളോളം തോമസ് കാത്തിരുന്നു. കാനഡയില്‍ സ്ഥിര താമസമാക്കിയ അദ്ദേഹം ബോര്‍ണിയോയില്‍ വെച്ചാണ് ചിത്രം പകര്‍ത്തിയത്. ചിത്രമെടുക്കാന്‍ നോക്കിവെച്ച പരിസരവും മരങ്ങളുമെല്ലാം ഓറാംഗൂട്ടന്റെ സ്ഥിരം സഞ്ചാരപഥമായതിനാല്‍ ക്ഷമയോടെയുള്ള കാത്തിരിപ്പിന് പ്രയോജനമുണ്ടായതായിം അദ്ദേഹം പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *