നൈക്കിനൊപ്പം കീര്‍ത്തി സുരേഷിന്റെ പിക്‌നിക് ചിത്രങ്ങള്‍

കടല്‍ത്തീരത്ത് കളിച്ച് രസിച്ച് കീര്‍ത്തി സൂരേഷ്. ഇന്‍സ്റ്റഗ്രാമില്‍ തന്റെ അരുമ നായ്ക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൈയടി നേടുകയാണ് നടി. അന്തര്‍ദേശീയ പിക്‌നിക് ദിനത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത ചിത്രം പിക്‌നിക്കിന് നടി ഒപ്പം കൂട്ടിയ താരത്ത കൂടി കണ്ടാണ് ശ്രദ്ധേയമായിരിക്കുന്നത്.

‘മികച്ച കാലാവസ്ഥ, മികച്ച പങ്കാളി, ബീച്ചി്‌ലെ പിക്‌നിക്കും, വേറെ എന്തു വേണം’ എന്ന കുറിപ്പോടു കൂടിയാണ് താരം നൈക്ക് എന്ന നായ്ക്കുട്ടിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ബീച്ചിലെ എറ്റവും മികച്ച പങ്കാളി എന്നായിരുന്നു ചിത്രത്തിന് താഴെ ഒരു ആരാധകന്റെ കമന്റ്. ഇതുവരെ നായകളെ ഇഷ്ടമായിരുന്നില്ല, ഈ ചിത്രം കണ്ടതോടെ ഇനി ഇഷ്ടമാകുമെന്ന് മറ്റൊരു ആരാധകന്‍. ഏതായാലും മേക്കപ്പില്ലാതെ താര പകിട്ടില്ലാതെയുള്ള നടിയുടെ ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആരാധകര്‍ നെഞ്ചിലേറ്റി.

കഴിഞ്ഞ വര്‍ഷം ഒരു തെലുങ്ക് ചിത്രത്തിലാണ് താരം ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. പരശുറാം സംവിധാനം ചെയ്യുന്ന മഹേഷ് ബാബുവിനൊപ്പമുള്ള സര്‍ക്കാരു വാരി പാത്തയാണ് അടുത്ത് വരാനിരിക്കുന്ന ചിത്രം. കോവിഡ് മഹാമാരിയില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തു തന്നെ തുടങ്ങും. രജനികാന്ത്, മീന, ഖുഷ്ബു, നയന്‍താര എന്നീ വമ്പന്‍ താരനിരയ്‌ക്കൊപ്പം ഒരുങ്ങുന്ന അണ്ണാത്തയിലും കീര്‍ത്തി വേഷമിടുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *