പോസ്റ്റിടുന്നതെല്ലാം പാർട്ടിക്കുവേണ്ടിയല്ല; സ്വർണക്കടത്ത് വിവാ​ദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

ഒ​രു ത​ര​ത്തി​ലു​ള്ള ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് സ​ർ​ക്കാ​രി​നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഏ​തു​ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രാ​യാ​ലും തെ​റ്റ് ചെ​യ്താ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​മ​നാ​ട്ടു​ക​ര സ്വർ​ണ​ക്ക​ട​ത്ത് പ്ര​തി​ക​ളു​ടെ സി​പി​എം ബ​ന്ധം സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം പ​റ​യു​ക​യാ​യി​രു​ന്നു മുഖ്യമന്ത്രി. പാ​ർ​ട്ടി​ക്കു​വേ​ണ്ടി ത്യാ​ഗ​പൂ​ർ​ണ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രാ​ണെ​ങ്കി​ൽ കൂ​ടി തെ​റ്റ് പ​റ്റി​യാ​ൽ ന​ട​പ​ടി എ​ടു​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം. നി​ര​വ​ധി പേ​രെ ഇ​ത്ത​ര​ത്തി​ൽ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യിട്ടുമുണ്ട്. ഒ​രു തെ​റ്റി​ന്‍റെ കൂ​ടെ​യും നി​ല​നി​ൽ​ക്കു​ന്ന പാ​ർ​ട്ടി​യ​ല്ല സി​പി​എം. ഞ​ങ്ങ​ൾ പാ​ർ​ട്ടി​യാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ടു​ന്ന​വ​രെ​ല്ലാം ഔ​ദ്യോ​ഗി​ക വ​ക്താ​ക്ക​ളോ പാ​ർ​ട്ടി​ക്കു​വേ​ണ്ടി പോ​സ്റ്റി​ടു​ന്ന​വ​രോ അ​ല്ല. പ​ണ്ട് എ​ന്തെ​ങ്കി​ലും തോ​ന്നി​യാ​ൽ ക​വ​ല​യി​ൽ വി​ളി​ച്ചു​പ​റ​യു​ക​യാ​ണ് ചെ​യ്തിരു​ന്ന​ത്. ഇ​ന്നാ​ണെ​ങ്കി​ൽ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ടും. ഇ​തി​ന്‍റെ​യെ​ല്ലാം ഉ​ത്ത​ര​വാ​ദി​ത്വം പാ​ർ​ട്ടി​ക്ക് ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഷ്ട്രീ​യ ആ​രോ​പ​ണ​മാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​തി​ന് മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്തെ​ല്ലാം വി​ളി​ച്ചു​പ​റ​ഞ്ഞു. അ​തി​ലൊ​ക്കെ എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചോ. രാ​ഷ്ട്രീ​യ ല​ക്ഷ്യം​വ​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Comments: 0

Your email address will not be published. Required fields are marked with *