Flash News

ബിഷപ്പിന്റെ പ്രസംഗം അതീവഗൗരവതരമെന്ന് പി.കെ കൃഷ്ണദാസ്

വിവാദ പ്രസ്താവനയിൽ പാലാ ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ പിന്തുണയുമായി ബിജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. സത്യം വിളിച്ച് പറഞ്ഞതിന്റെ പേരിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് പി.കെ കൃഷ്ണദാസ് വ്യക്തമാക്കി. സത്യം മൂടിവെക്കാൻ സർക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് ജിഹാദികളെ സംരക്ഷിക്കാനാണ്. ലൗ ജിഹാദിന് പുറമെ നാർകോട്ടിക്ക് ജിഹാദും ഉണ്ടെന്ന മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗം അതീവ ഗൗരവമുള്ളതാണ്. ഇത് കേവലം സാമുദായിക വിഷയമല്ല. ലൗജിഹാദിലൂടെ മതംമാറ്റമല്ല നടക്കുന്നത്. ഒരാൾ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണ്. ബിഷപ്പിന്റെ ഗുരുതരമായ ആരോപണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അഭിപ്രായം വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

Comments: 0

Your email address will not be published. Required fields are marked with *