വിമാനം റൺവേയിൽ നിന്നും തെന്നിമാറി; തീപിടിച്ചു
തിബറ്റൻ എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള യാത്രാവിമാനം റൺവേയിൽനിന്ന് തെന്നിമാറിയതിനെ തുടർന്ന് തീപിടിച്ചു. ചൈനയിലെ വിമാനത്താവളത്തിൽവെച്ചാണ് അപകടമുണ്ടായത്. 113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. ചൈനയുടെ തെക്കുപടിഞ്ഞാറൻ നഗരമായ ചോങ്ഖിങ്ങിൽനിന്ന് തിബറ്റിലെ നിങ്ചിയിലേക്ക് പോവാനിരുന്ന വിമാനം ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നു. തുടർന്നാണ് വിമാനം തെന്നിമാറി അപകടമുണ്ടായത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom