നീരജ് ചോപ്രയ്‌ക്ക് അഭിന്ദനവുമായി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ടോക്യോ ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് ആശംസകളുമായി രാഷ്‌ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. യുവാക്കൾക്ക് പ്രചോദനമാണ് നീരജ് ചോപ്രയെന്ന് രാഷ്‌ട്രപതി പറഞ്ഞപ്പോൾ. ചരിത്ര നേട്ടം കൈവരിച്ച ഈ ദിവസം എല്ലാവരും ഓർക്കുമെന്നും നീരജ് ചോപ്ര രാജ്യത്തിന് അഭിമാനമാണെന്നും പ്രധാമന്ത്രി പറഞ്ഞു.

തികച്ചും അപ്രതീക്ഷിതമായ വിജയമാണ് നീരജ് കൈവരിച്ചത്. നീരജിന്റെ നേട്ടം ചരിത്ര നിമിഷമാണ്. എല്ലാ യുവാക്കൾക്കും പ്രചോദനമാണ്. ആദ്യ ഒളിമ്പിക്‌സിൽ തന്നെ സ്വർണ നേട്ടം കൈവരിച്ച നീരജിന് എല്ലാ ആശംസകളും നേരുന്നുവെന്നും രാജ്യം വളരെ സന്തോഷത്തിലാണെന്നും രാം നാഥ് കോവിന്ദ് കുറിച്ചു.

ടോക്യോ ഒളിമ്പിക്‌സിൽ ചരിത്രം കുറിച്ചിരിക്കുകയാണ് നീരജ് ചോപ്രയെന്നാണ് പ്രധാനമന്ത്രി കുറിച്ചത്. രാജ്യം എന്നും നീരജ് ചോപ്രയുടെ നേട്ടം ഓർക്കും. തികച്ചും അസാധാരണ പ്രകടനമാണ് അദ്ദേഹം കാഴ്‌ച്ചവെച്ചത്. നീരജിന് എല്ലാ ആശംസകളും നേരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ ആശംസ.

Comments: 0

Your email address will not be published. Required fields are marked with *