പൂ മൊട്ടുകൾ

അമ്മയെന്നുച്ചത്തിൽ ചൊല്ലിനടക്കുന്ന

കുഞ്ഞിളം പ്രായത്തിലെന്നെ ഹനിച്ചു നീ

പൂമ്പാറ്റയായി  പറക്കുവാനുള്ളൊരു മോഹമറുത്തു കളഞ്ഞതുമിന്നു -നീ !

താതനായെന്നും തലോടേണ്ട താങ്ങുകൾ

താണ്ഡവമാടുമെന്നറിയാതെ  പോയല്ലോ

കൈവളരുന്നതും കാൽവളരുന്നതും നോക്കിയിരിക്കുന്ന മാതാപിതാക്കളും

ക്ഷണനേരമാശ്വാസ ,വാക്കുരിയാടാതെ

ക്ഷണനേരംകൊണ്ടു ,തള്ളിക്കളഞ്ഞുവോ

കാമാർത്തി പൂണ്ടു നീ – കാപാലികനായി

കുത്തിമുറിച്ചു , കടിച്ചു പറിച്ചു നീ !

അമ്മതൻ താരാട്ട് കേട്ടങ്ങുറങ്ങാതെ   കെട്ടിയകെട്ടാൽ അമർന്നുറങ്ങുന്നു ഞാൻ

ചിത്രശലഭങ്ങൾ  പ്രാണികൾ  ഒക്കെയും

കരിമൊട്ടിനെ പുൽകില്ലെന്നുമേ നിശ്ചയം !

വഞ്ചന എന്തെന്നറിയാത്ത കുഞ്ഞിനെ

ചിന്തിച്ചിടുവാനാകാത്ത  കാമങ്ങൾ

എത്രയോ കാലങ്ങൾ  കാട്ടാള വേഷങ്ങൾ

ആടിതകർത്തുള്ളൊരാഘോഷമാക്കി   നീ

വെട്ടിമുറിക്കുമീ കുഞ്ഞിളം തണ്ടുകൾ

ചീന്തിയെറിയുo കഴുകന്റെ  കണ്ണുകൾ

ചുട്ടെരിച്ചീടണം  ചെന്നായ കൂട്ടത്തെ

വെട്ടിനുറുക്കണം  മൃത്യുവെത്തും വരെ

യക്ഷിയായ്‌ സംഹാര മൂർത്തിയായി മാറീട്ടു

ദുഷ്ടരെയെല്ലാം യമ പുരിക്കയ ക്കുവാൻ

സത്യമായ് വാഴുന്ന  മർത്യ ജന്മങ്ങൾക്കും

ദോഷമായ് മാറുന്ന  കാട്ടാളകൂട്ടത്തെ !

    രജനി സേതു

Comments: 0

Your email address will not be published. Required fields are marked with *