ഓർമ്മയിൽ നീ..

ഓർമ്മകൾക്കെന്തു സുഗന്ധം അതിൽ ഓമലായ്‌നീ നിറയുമ്പോൾ
നീർ മണി തെന്നലിൽ പോലും ഒരു മാരിവില്ലായ് നീ വിരിഞ്ഞോ … !

വിണ്ണിന്റെ കോണിലെ മിന്നുമാ താരകം
മണ്ണിലേക്കൊന്നിറങ്ങാൻ കൊതിക്കേ
വിങ്ങും മനസ്സിലോ നറുനിലാവെന്നപോൾ
പൊന്നേ ഉദിക്കുന്നു വീണ്ടുമൊന്നായ്.

മനസ്സിന്റെ താളുകൾ നീളെ തിരഞ്ഞിട്ടും
മറവിക്കൊരു മന്ത്രമേകിയില്ല…
മരുപ്പച്ചയായ് നിന്നിലേക്കുള്ള ദൂരം തേടി
മങ്ങും മനസ്സുമായ് ഞാനും

മണമില്ല മധുരമില്ലെന്നറിഞ്ഞാലും
മറഞ്ഞൊരു മന്ദസ്മിതം കൊതിപ്പൂ !
മനം മധുരിതമാക്കി നീ നിറയുമ്പോഴും മരുഭൂമിയായിടുന്നെന്റെ ചിത്തം.

നഷ്‌ടസ്വർഗം നൽകി നിത്യമായ് നിദ്രയെ –
പൂകുവാനുള്ളം കൊതിച്ചതില്ല
എങ്കിലും യാത്രാമൊഴി ഏകി നീ
അന്ന് മാഞ്ഞു പോയ്‌ എന്നേക്കുമായ് പ്രിയനേ…!

Comments: 0

Your email address will not be published. Required fields are marked with *