സ്ത്രീ

രണ്ടക്ഷരത്തിൽ അടങ്ങുന്നല്ല  ഈ സുകൃത  ജന്മം..

അർത്ഥ  വിശാലതയിൽ അഗാധമാം  നീലിമായായവൾ സ്ത്രീ

വെയിലേറ്റ്  വാടാത്ത ഇളം തളിർ  പൂവ് എന്ന പെണ്ണ്..

കർമ്മ ബന്ധങ്ങളിൽ ചടുലമാം  നൃത്ത ചുവടുകൾ വയ്ക്കുന്ന” നർത്തകി “.

അടിച്ചമർത്തുമ്പോഴും വാശിയോടെ ഉയർത്തെഴുന്നേൽക്കുന്ന ” വാസുകി “.

പോരാട്ട വീഥികളിൽ  കാലിടറാത്ത   ” ഝാൻസി റാണി “.

ജീവൻ ത്യജിച്ചും മാനം കാത്തവൾ ധീര പുത്രി..

ചരിത്രം  അവളെ വാഴ്ത്തും ‘ സ്ത്രീ ‘ ഒരു പുണ്യം..

ക്ഷണിതമാം ജീവിത വിപഞ്ചികയിൽ

വേഷങ്ങൾ പകർന്നാടും  ഈ  സുന്ദര  ജന്മം..

കണ്ണുനീർ തുള്ളിയെ  കണ്മണിയാക്കിയപ്പോൾ.

ഉയരങ്ങളെ  അവൾ കളിക്കൂട്ടുകാരിയാക്കി.

ഇനിയുമേറെ  നേട്ടങ്ങൾ  അവൾക്കായി കാത്തിരിക്കുന്നു.

പ്രപഞ്ചോൽപത്തിയുടെ  രഹസ്യം  വിളിച്ചോതുവാൻ.

നിയോഗിക്കപ്പെട്ടവൾ ‘ വെറും പെണ്ണായവൾ സ്ത്രീ ‘..

പ്രപഞ്ചം ഒന്നായി  കൂട്ട് വരും നിൻ വിജയഗാഥയിൽ  സാരഥിയാക്കുവാൻ  ..

നീ നയിക്കും  ലോകത്തിൻ  കാലചക്രം വിദൂരമല്ല.

ഭൂമിദേവി  തൻ  അനുഗ്രഹം  മഴയായ് നിന്നിൽ  വർഷിക്കും.

ആ മഴയിൽ നവയുഗം  ലോകത്തിൽ തളിർക്കും..

ആ യുഗത്തിൽ കാലയവനികയ്ക്കുള്ളിൽ  എനിക്കും

ലഭിക്കുമോ ഒരിക്കൽക്കൂടി സുകൃതമാം സ്ത്രീജന്മം?

ജനിച്ച് മരിക്കാനല്ല ജീവിച്ച് കാണിക്കുവാൻ

ശ്രേഷ്ഠമാം സ്ത്രീജന്മം  ജീവിച്ച് ആസ്വദിക്കുവാൻ…

ആഷ്‌ലി മോഹൻ… 

Comments: 0

Your email address will not be published. Required fields are marked with *