ഒടുവിലെ തണുപ്പ്

എനിക്ക് പരാതിയില്ല ,
ജീവിതത്തോടും !
മരണത്തോടും !
ഇവ രണ്ടും മതിയായ ഒന്നും സമ്മാനിച്ചിട്ടില്ല , വ്യക്തം !
പിന്നെ ഇവ രണ്ടിനെയും ഞാൻ എന്തിന് പ്രണയിക്കണം ?
ജീവൻ ശരീരത്തിലെ ചൂട് ആണെങ്കിൽ അതിലെ തണുപ്പ് മാത്രമാണ് മരണം ! അങ്ങനെയെങ്കിൽ ഞാൻ എന്നേ മരിച്ചിരിക്കുന്നു ,
പക്ഷേ ഇപ്പോഴും നെഞ്ചിൽ ചെറിയൊരു ചൂടുണ്ട് ,
പ്രണയത്തിന്റെ സ്നേഹത്തിന്റെ
പക്ഷേ അതും അവസാനിക്കാറായി .

എനിക്ക് പ്രണയമില്ലേ ?!
ഉണ്ടായിരുന്നില്ലേ ?!
ഇല്ല എന്ന് പറയാനാകില്ല ! ,
പ്രണയമാണ് മഴയത്ത് വീശിയടിക്കുന്ന കാറ്റിനോട്
തണുക്കുമ്പോൾ പുതയ്ക്കുന്ന പുതപ്പിനോട് പോലും എനിക്ക് പ്രണയമാണ്

Comments: 0

Your email address will not be published. Required fields are marked with *