മന്ത്രി മുഹമ്മദ് റിയാസിനെതിരായ വാര്‍ത്ത പങ്കു വെച്ചു ; പൊലീസുകാരന് സസ്പെന്‍ഷന്‍

മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്ത വാട്ട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. ബേപ്പൂര്‍ സ്റ്റേഷനിലെ എസ് ഐ ഹരീഷ് ബാബുവിനെതിരെയാണ് നടപടി. പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് ഹരീഷ് മന്ത്രിക്കെതിരായ വാര്‍ത്ത പങ്കുവച്ചത്. ഇതോടെ മേലധികാരികള്‍ വിശദീകരണം തേടി.

അതേസമയം, ഓണ്‍ലൈന്‍ ക്ലാസിനിടെ മക്കള്‍ അബദ്ധത്തില്‍ പങ്കുവച്ചതാണെന്ന് എസ് ഐ വിശദീകരണം നല്‍കിയത്. എന്നാല്‍ എസ്‌ഐയുടെ വാദം അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്നാണ് സസ്പെന്റ് ചെയ്ത് ഉത്തരവിറങ്ങിയത്. നേരത്തെ സമാനമായ രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വാര്‍ത്തകളും പോസ്റ്റുകളും ഷെയര്‍ ചെയ്തതതിനും നിരവധി പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *