ഷി​ക്കാ​ഗോ​യി​ലെ വെ​ടിവെയ്പ്പ് : വ​നി​താ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ കൊല്ലപ്പെട്ടു

യുഎസിലെ ഷി​ക്കാ​ഗോ ന​ഗ​ര​ത്തി​ലു​ണ്ടാ​യ വെ​ടിവെയ്‌പില്‍ ഒ​രു വ​നി​താ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 29-കാ​രി​യാ​യ എ​ല്ല ഫ്ര​ഞ്ച് ആ​ണ് കൊല്ലപ്പെട്ടതെന്ന് ഷി​ക്കാ​ഗോ പൊ​ലീ​സ് സൂ​പ്ര​ണ്ട് ഡേ​വി​ഡ് ബ്രൗ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​വുമായി ബന്ധപ്പെട്ട് മൂ​ന്നു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ന​ഗ​ര​ത്തി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന നടക്കുമ്പോഴാണ് വെ​ടിവെ​യ്‌പ് നടന്നത് . ര​ണ്ട് പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യും സ​ഞ്ച​രി​ച്ച വാ​ഹ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ട​ഞ്ഞു. ഇ​തി​നി​ടെ വാ​ഹ​ന​ത്തി​ലു​ള്ള​വ​ര്‍ പൊ​ലീ​സി​ന് നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബ്രൗ​ണ്‍ വെളിപ്പെടുത്തി .
വെ​ടി​വ​യ്പി​ല്‍ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അതെ സമയം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മൂ​ന്നു പേ​ര്‍​ക്കെ​തി​രെ​ കു​റ്റം ചു​മ​ത്തി​യി​ട്ടി​ല്ലെന്നും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Comments: 0

Your email address will not be published. Required fields are marked with *