നടിയുടെ പേരിൽ വ്യാജഗ്രൂപ്പ് തുടങ്ങി അശ്ലീല ചിത്രങ്ങൾ പങ്കുവെച്ചു; കുറ്റവാളിയെ കയ്യോടെ പൊക്കി പൊലീസ്

നടി സാധിക വേണു​ഗോപാലിന്റെ പേരിൽ ഇൻസ്​റ്റ​ഗ്രാമിൽ വ്യാജ ​ഗ്രൂപ്പ് തുടങ്ങി അശ്ലീല ചിത്രങ്ങൾ പങ്കുവെച്ച ആളെ പൊലീസ് പിടികൂടി. നടിയുടെ പരാതിയിൽ കാക്കനാട് സൈബർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ​ഗ്രൂപ്പിന് പിന്നാൽ പ്രവർത്തിച്ചയാളെ കസ്റ്റഡിയിലെടുത്തത്. ഇൻസ്റ്റ​ഗ്രാം ലൈവിലൂടെ സാധിക തന്നെയാണ് വിവരം പങ്കുവെച്ചത്. ഇയാൾ കുറ്റം ഏറ്റുപറഞ്ഞ് മാപ്പു ചോദിച്ചതിനാൽ കേസ് പിൻവലിക്കുകയാണെന്ന് താരം വ്യക്തമാക്കി.

കുറച്ചു നാളുകൾക്കു മുൻപാണ് സാധികയുടെ പേരിൽ ഇൻസ്റ്റ​ഗ്രാമിൽ വ്യാജ ​ഗ്രൂപ്പ് തുടങ്ങുന്നത്. ഇതിലൂടെ മോർഫു ചെയ്തതും മറ്റുമായ പോൺ ചിത്രങ്ങൾ പങ്കുവെക്കുകയായിരുന്നു. കൂടാതെ സാധികയെ ​ഗ്രൂപ്പിന്റെ അഡ്മിനാക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് താരം പൊലീസിനെ സമീപിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്നായിരുന്നു താരത്തിന്റെ ലൈവ്. ആ സമയത്ത് പരാതിയിൽ പിടികൂടിയ ആളും താരത്തിനു മുൻപിലുണ്ടായിരുന്നു. തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും സുഹൃത്തുക്കളാണ് ചെയ്തത് എന്നുമാണ് ഇയാൾ പറഞ്ഞത്. കുറ്റം ചെയ്യുന്ന ഓരോരുത്തർക്കും ഒരുനാൾ പിടിക്കപ്പെടും എന്ന ബോധം വളരെ നല്ലതാണെന്നും താരം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *