ആളിപ്പടരുന്ന തീയിൽ നിന്നും രണ്ട് കുട്ടികളെ രക്ഷിച്ച് പൊലീസുകാരൻ ; വൈറല്‍ വീഡിയോ

ലണ്ടനിലെ എലിഫന്റ് ആന്റ് കാസിൽ സ്റ്റേഷനിൽ ഉണ്ടായ ഒരു വലിയ തീപിടുത്തത്തിൽ നിന്ന് രണ്ട് കുട്ടികളെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തുന്നതിന്റെ നാടകീയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വീഡിയോയിൽ രണ്ട് കുട്ടികളെയും കൈയില്‍ പിടിച്ചു കെട്ടിടത്തിന്റെ പുറത്തേക്ക് വരുന്ന പോലീസ് ഉദ്യോഗസ്ഥനെ കാണാം. പശ്ചാത്തലത്തിൽ തീ കത്തിപ്പടരുന്നുണ്ട്. നിരവധി അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് തെക്കൻ ലണ്ടനിലെ റെയിൽവേ സ്റ്റേഷനിലെ തീ അണച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

പ്രദേശത്ത് നിന്നും കറുത്ത പുക ഉയർന്നുവരുന്ന തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലരെയും ആശങ്കപ്പെടുത്തി. എന്നിരുന്നാലും, അപകടത്തിനിടയിലും രണ്ട് കുട്ടികളെ രക്ഷിക്കുന്ന പൊലീസുകാരന്റെ വീഡിയോ ഏവരിലും പ്രതീക്ഷ ഉണർത്തുകയാണ്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇപ്പോഴും അജ്ഞാതമാണ്. പത്ത് ഫയർ എഞ്ചിനുകളും 70ഓളം അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് പ്രദേശത്തെ തീ അണച്ചത്.

വീഡിയോകൾ കാണാം : https://twitter.com/i/status/1409514476311875585

Comments: 0

Your email address will not be published. Required fields are marked with *