ഭംഗി മാത്രമല്ല, മാതളനാരങ്ങയ്ക്ക് ഗുണങ്ങളേറെയുണ്ട്

കാഴ്ചയിലുള്ള ഭംഗി മാത്രമല്ല മാതള നാരങ്ങ ശരീരത്തിന്റെ ആരോഗ്യത്തിനും ചര്‍മ സംരക്ഷണത്തിനും ഉത്തമമാണ്. വൈറ്റമിന്‍ സി, കെ, ബി, ഇ എന്നിവയ്ക്ക് പുറമെ അയണ്‍, പൊട്ടാസ്യം എന്നിവയുടേയും കലവറയാണിത്. ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഈ പഴം ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനു പുറമെ വൃക്ക രോഗങ്ങളെ തടയാനും ഇത് സഹായിക്കുന്നു.ദിവസവും കഴിക്കുന്നത് വഴി ശരീരത്തിലെ വിളര്‍ച്ച ഒഴിവാക്കാനാകും. ഇതില്‍ പഞ്ചസാരയുടെ അളവ് കുറവാണെന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്നതാണ്. മാതളനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.

ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡ് ശരീര ധമനികളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനും അതി ഉത്തമം. ശരീരത്തിലെ തൊണ്ണൂറ് ശതമാനത്തിലധികം കൊഴുപ്പും നീക്കം ചെയ്യാന്‍ ദിവസവും മാതള നാരങ്ങ കഴിക്കുന്നതിലൂടെ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലുണ്ടാകുന്ന വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ക്കും മാതളം നല്ലതാണ്. ശരീര ആരോഗ്യം പോലെതന്നെ ചര്‍മ സംരക്ഷണത്തിനും മാതളം മികച്ച ഔഷധമാണെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. ശരീരത്തില്‍ രക്തചംക്രമണം കൂടാന്‍ സഹായിക്കുന്നതിനു പുറമെ ഇതിന്റെ തൊലി മുഖത്തെ ചുളിവുകള്‍ ഒരു പരിധി വരെ മാറാനും സഹായിക്കും. മാതള നാരങ്ങയുടെ തൊലി അരിഞ്ഞ് ഉണക്കി പൊടിച്ച് പാല്‍പ്പാടയും കടലമാവും ചേര്‍ത്ത് കഴുത്തിലും മുഖത്തും പുരട്ടുന്നതിലൂടെ കറുത്ത പാടുകള്‍ മാറ്റാനാകും.

Comments: 0

Your email address will not be published. Required fields are marked with *