Flash News

താരപുത്രിയുടെ പൂൾപാർട്ടി ചിത്രങ്ങൾ വൈറൽ !

ബോളിവുഡിലെ സൂപ്പർസ്റ്റാർ ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. 25ാം പിറന്നാൾ ആഘോഷത്തിന്റ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.പൂളിലായിരുന്നു പാർട്ടി എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.മകളുടെ ബർത്ത് ഡേ പാർട്ടിയ്ക്ക് നടൻ ആമിർ ഖാനും മുൻ ഭാര്യ റീന ദത്തയും പിറന്നാൾ ദിനത്തിൽ മകൾക്കൊപ്പം ചേർന്നു.ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന പാർട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് കാരണമായി.സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികെ നടത്തിയ പൂൾ പാ‍ർട്ടിയിൽ കുടുംബാംഗങ്ങളെ കൂടാതെ കാമുകൻ നുപുറും മറ്റ് സുഹൃത്തുക്കളും ഇറയുടെ ഒപ്പമുണ്ടായിരുന്നു. കേക്ക് മുറിക്കുന്നതിനിടെ പിറകിലായി ആമിറിനെയും റീനയെയും ചിത്രങ്ങളിൽ കാണാം. ആമിറിന്‍റേയും രണ്ടാം ഭാര്യ കിരൺ റാവുവിന്‍റേയും മകൻ ആസാദ് റാവുവും ഒപ്പമുണ്ട്.

 

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *